തൃശ്ശൂരിലെ പ്രശസ്‌തമായ രണ്ടു വള്ളംകളി മത്സരങ്ങളില്‍ ഒന്നാണ് കോട്ടപ്പുറം വള്ളംകളി. കൊടുങ്ങല്ലൂര്‍ - കോട്ടപ്പുറം കായലിലെ ഈ മത്സരം തുടങ്ങിയിട്ട് 26 വര്‍ഷം കഴിഞ്ഞു എങ്കിലും സാമ്പത്തിക പരാധീനതകള്‍ മൂലവും സംഘടനാ പ്രശ്‌നങ്ങള്‍ മൂലവും ഏറെ വര്‍ഷങ്ങള്‍ ഈ മത്സരം നടത്താന്‍ സാധിച്ചില്ല. എന്നാല്‍ കോട്ടപ്പുറം വള്ളംകളിക്ക് പുത്തനുണര്‍വ്വുണ്ടാക്കുവാന്‍ കേരള വിനോദ സഞ്ചാര വകുപ്പിന്റെ ഇടപെടലുകള്‍ക്കു കഴിഞ്ഞു. ഇന്ന് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായ കോട്ടപ്പുറം വള്ളംകളി ഒരു വന്‍ ജലോത്സവമായി ആഘോഷിക്കുന്നു.