എല്ലാ വര്‍ഷവും ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ നടക്കുന്ന ജലോത്സവമാണ് മഹാത്മാ മാന്നാര്‍ വള്ളംകളി. 1971-ല്‍ ആരംഭിച്ച മത്സരത്തിന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയില്‍ നിന്നാണ് പേരു കണ്ടെത്തിയത്. ചിങ്ങമാസത്തിലെ നാലാം ഓണത്തിനാണ് - ചതയം നാള്‍ - ഈ ജലോത്സവം കൊണ്ടാടുക.
പമ്പാനദിയുടെ ഭാഗമായ നെട്ടയം നദിയിലെ മത്സരപ്പാതയ്‌ക്ക് ഒരു കിലോ മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമാണുള്ളത്. ഇവിടുത്തെ ശക്തമായ അടിയൊഴുക്ക് പങ്കെടുക്കുന്നവര്‍ക്കുള്ള വെല്ലു വിളിയാണ്. പടിഞ്ഞാറു നിന്നും കിഴക്കോട്ടു തുഴയുന്ന ഈ മത്സരത്തില്‍ എല്ലാ വിധത്തിലുമുള്ള വള്ളങ്ങളും പങ്കെടുക്കുന്നുണ്ട്. ഈ ജലോത്സവത്തിന്റെ ചുമതല വഹിക്കുന്നത് മാന്നാര്‍ ബോട്ട് റേസ് കമ്മറ്റിയാണ്.
ഈ മത്സരത്തിന് പ്രധാന പങ്കു വഹിച്ച മാന്നാര്‍ അരികുപുറം കുടുംബത്തിലെ എ.സി.തോമസിന്റെ ഓര്‍മ്മയ്‌ക്കായാണ് വിജയികള്‍ക്കുള്ള ട്രോഫി സമര്‍പ്പിച്ചിരിക്കുന്നത്.