പിറവം വളളംകളി

കേരളത്തിലെ പഴക്കമേറിയ വള്ളംകളി മത്സരങ്ങളില്‍ ഒന്നാണ്‌ പിറവം വള്ളംകളി. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ആകൃഷ്ടരായ പിറവത്തെ ജനങ്ങള്‍ 1958-ല്‍ രൂപം നല്‍കിയതാണ്‌ ഈ മത്സരം. മൂവാറ്റു പുഴ നദിയില്‍ നടക്കുന്ന ഈ ചുണ്ടന്‍ വള്ളം കളിയില്‍, നദിയിലെ അടിയൊഴുക്കിനെതിരെ ശക്തമായി തുഴയേണ്ടതിനാല്‍ വളരെ ബുദ്ധിമുട്ടേറിയ മത്സരമായാണ്‌ കണക്കാക്കുന്നത്‌. ആദ്യകാലത്ത്‌ ചെറുവള്ളങ്ങളായ ഓടി, ഇരുട്ടു കുത്തി, കടത്തു വള്ളങ്ങള്‍ എന്നിവയായിരുന്നു മത്സര രംഗത്ത്‌ ഉണ്ടായിരുന്നത്‌. 1962-ല്‍ ചെറു വള്ളമായ വെപ്പു വള്ളങ്ങളും മത്സരത്തില്‍ ഉള്‍പ്പെടുത്തി. ചുണ്ടന്‍ വള്ളങ്ങളില്‍ പാര്‍ത്ഥ സാരഥി ചുണ്ടന്‍ വള്ളമായിരുന്നു ആദ്യമായി പങ്കെടുത്തത്‌. പിന്നീട്‌ എല്ലാ പ്രധാന ചുണ്ടന്‍ വള്ളങ്ങളും ഇവിടുത്തെ അടിയൊഴുക്കിനോടു മത്സരിക്കാന്‍ മൂവാറ്റുപുഴയില്‍ എത്തിച്ചേര്‍ന്നു. പിറവം നഗരസഭയെ 9 കരകളായി വിഭജിക്കുകയും ഓരോ കരയുടേയും പേരില്‍ മത്സരം നടത്തുകയും ചെയ്യുന്നു. കലമ്പൂര്‍ ആറ്റുതീരം പാര്‍ക്ക്‌ മുതല്‍ പിറവം പാലത്തിനു സമീപം വരെയാണ്‌ മത്സരം നടക്കുക. ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ബോട്ട്‌ ക്ലബ്ബുകളും എത്തിച്ചേരുന്നു. പിറവം വള്ളംകളിയും സി.ബി.എല്ലില്‍ അംഗമാണ്‌.

സി.ബി.എല്‍. വള്ളംകളി മത്സരങ്ങള്‍

Click here to go to the top of the page