ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കിലാണ് പാണ്ടനാട്. ഇതേ പേരിലാണ് ഈ വള്ളംകളി മത്സരവും നടക്കുന്നത്.
ചെങ്ങന്നൂര്‍ സ്ഥലവാസികള്‍ ചേര്‍ന്നാരംഭിച്ച ഈ ജലോത്സവം അടുത്തിടെയാണ് കേരള ടൂറിസം ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ (CBL) ഉള്‍പ്പെടുത്തിയത്. ചുണ്ടന്‍ വള്ളങ്ങളും പള്ളിയോടങ്ങളും പങ്കെടുക്കുന്ന ഈ മത്സരം ആരംഭിക്കുന്നത് പാണ്ടനാട് മിത്രം മഠത്തില്‍ നിന്നുമാണ്. പമ്പ നദിയുടെ ഭാഗമായ നെട്ടയം നദിയിലാണ് ഈ മത്സരവും നടക്കുന്നത്. ആറന്മുള പള്ളിയോടത്തിന്റെ ശൈലിയിലാണ് പാണ്ടനാട് ജലോത്സവം നടക്കുക. അഞ്ചുകരയിലെ (പാണ്ടനാട്, കീഴ്‌വന്മഴി, വന്മഴി, മുതവഴി, പ്രയാര്‍) അഞ്ചു പള്ളിയോടങ്ങള്‍ ഈ മത്സരത്തില്‍ മാറ്റുരയ്‌ക്കും. പള്ളിയോടങ്ങളുടെ ഘോഷയാത്രയോടെ തുടങ്ങുന്ന ആഘോഷത്തില്‍ സാംസ്‌കാരിക കലാപരിപാടികളും ചര്‍ച്ചകളും ഉണ്ടായിരിക്കും.