പൊന്നാനി വള്ളംകളി

വടക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട വള്ളംകളി മത്സരമാണ്‌ പൊന്നാനി വള്ളംകളി. മലപ്പുറം ജില്ലയിലെ പൊന്നാനിക്കാര്‍ ഇതിനെ മലബാറിന്റെ ജലോത്സവം എന്നാണു വിളിക്കുന്നത്‌. ഓണാഘോഷവുമായി ബന്ധപ്പെട്ടു നടത്തുന്ന ഈ മത്സരത്തില്‍ നാടന്‍ വള്ളങ്ങളാണ്‌ പങ്കെടുക്കുന്നത്‌. മുമ്പ്‌ പൂക്കൈത കടവില്‍ നടത്തി വന്ന ഈ മത്സരം 1983 മുതല്‍ പ്രകൃതി സൗന്ദര്യത്തിനും ജലകായികോത്സവത്തിനും യോജിച്ച ബിയ്യം കായലിലാണ്‌ നടക്കുന്നത്‌. ഈ വള്ളംകളിയും സി.ബി.എല്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

മറ്റു വള്ളംകളി മത്സരങ്ങള്‍

Click here to go to the top of the page