ചുണ്ടന്‍ വള്ളങ്ങളുടെ ഉത്ഭവവും ആലപ്പുഴ ജില്ലയിലെ ചമ്പക്കുളവുമായി വളരെ അടുത്ത ബന്ധമാണുള്ളത്‌. നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ചെമ്പകശ്ശേരി രാജവംശവും കായംകുളം രാജവംശവും തമ്മിലുള്ള പോരില്‍ യുദ്ധത്തിനുള്ള വള്ളമായിട്ടായിരുന്നു ചുണ്ടന്‍ വള്ളങ്ങള്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടത്‌. അന്നത്തെ കലാശൈലിയും പാരമ്പര്യവും ഉള്‍ക്കൊണ്ടു കൊണ്ടാണ്‌ ഇന്നത്തെ ചുണ്ടന്‍ വള്ളങ്ങളുടെ നിര്‍മ്മിതി. ആദ്യത്തെ ചമ്പക്കുളം ചുണ്ടന്‍ വള്ളം നീറ്റിലിറങ്ങിയത്‌ 1974-ല്‍ ആയിരുന്നു. ചമ്പക്കുളം വള്ളംകളിയുടെ ഉദ്‌ഘാടനവര്‍ഷമായ 1974-ല്‍ സമ്മാനം കരസ്ഥമാക്കിയ ചമ്പക്കുളം ചുണ്ടന്‍, തുടര്‍ന്നുള്ള 1975, 1976 വര്‍ഷങ്ങളിലും ഒന്നാം സ്ഥാനം നേടിയതിലൂടെ ഹാട്രിക്‌ കരസ്ഥമാക്കി. ആ മൂന്നു വര്‍ഷങ്ങളിലും നെഹ്‌റു ട്രോഫി അവസാന മത്സരത്തില്‍ പങ്കെടുക്കുവാനും ചമ്പക്കുളം ചുണ്ടനു സാധിച്ചു. ചമ്പക്കുളം ഏറെ മോഹിച്ച ട്രോഫി സ്വന്തമാക്കാന്‍ സാധിച്ചത്‌ 1989-ലായിരുന്നു. പിന്നീട്‌ 1990-ലും, 1991-ലും തുടര്‍ച്ചയായി ട്രോഫി കരസ്ഥമാക്കിക്കൊണ്ട്‌ ഹാട്രിക്‌ നേടി. പിന്നീട്‌ വിജയം 2009 -ല്‍ പുന്നമടയിലായിരുന്നു. ചമ്പക്കുളം ചുണ്ടന്റെ പഴക്കം മൂലം പുതിയ ചമ്പക്കുളം ചുണ്ടന്‍ നിര്‍മ്മിച്ചു നീറ്റിലിറക്കിയത്‌ 2013-ലായിരുന്നു. 250 ഓഹരി ഉടമസ്ഥരുള്ള ചമ്പക്കുളം ചുണ്ടന്‌ 100 പേരെ വഹിക്കാനുള്ള ശക്തിയുണ്ട്‌.

മറ്റു ചുണ്ടന്‍ വള്ളങ്ങള്‍

Click here to go to the top of the page