ആലപ്പുഴയില്‍ വീയപുരം പഞ്ചായത്തിലെ വെള്ളംകുളങ്ങരയില്‍ നിന്നുള്ള പ്രശസ്‌തമായ ചുണ്ടന്‍ വള്ളമാണ്‌ ഇത്‌. ആദ്യകാലത്ത്‌ 'നെപ്പോളിയന്‍' എന്നറിയപ്പെട്ടിരുന്ന വെള്ളംകുളങ്ങര ചുണ്ടന്‍ 'വെള്ളിച്ചുണ്ടന്‍' എന്നും അറിയപ്പെടുന്നു.

നെപ്പോളിയന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാലത്ത്‌ 1957, 1958, 1959 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നെഹ്‌റു ട്രോഫിയില്‍ ഹാറ്റ്‌ട്രിക്‌ നേടി. 1961-ലും വീണ്ടും നെഹ്‌റു ട്രോഫി ചാമ്പ്യനായി.

വെള്ളംകുളങ്ങരയിലെ നിവാസികള്‍ നെപ്പോളിയനെ വിലയ്‌ക്കു വാങ്ങുകയും 1975 മുതല്‍ വെള്ളംകുളങ്ങര ചുണ്ടന്‍ എന്ന്‌ പുനര്‍ നാമകരണം ചെയ്യുകയും ചെയ്‌തു. 1988-ലാണ്‌ വെള്ളംകുളങ്ങര ചുണ്ടന്‍ ആദ്യമായി നെഹ്‌റു ട്രോഫി നേടുന്നത്‌. 2001-ല്‍ ഈ ചുണ്ടനെ നവീകരിക്കുകയും അതിന്റെ ഫലമായി 2002-ല്‍ നെഹ്‌റു ട്രോഫി വീണ്ടും നേടുകയും ചെയ്‌തു. പ്രായാധിക്യം മൂലം ഈ ചുണ്ടന്‍ വള്ളം 2010-ല്‍ വിരമിക്കുകയും, 2013-ല്‍ ഇതേ പേരില്‍ പുതിയതായി നിര്‍മ്മിച്ച ചുണ്ടന്‍ പുറത്തിറങ്ങുകയും ചെയ്‌തു.

മറ്റു ചുണ്ടന്‍ വള്ളങ്ങള്‍

Click here to go to the top of the page