കൊല്ലം ജില്ലയിലെ വളരെ ആകര്‍ഷകവും, വിദേശി-സ്വദേശികള്‍ക്ക് ഏറെ നയനാന്ദകരവുമാണ് അഷ്ടമുടിക്കായല്‍. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ അവസാന മത്സരമായ പ്രസിഡന്റ്‌സ് ട്രോഫി മത്സരം നടക്കുന്നത് ഈ അഷ്ടമുടിക്കായലിലാണ്. നെഹ്‌റു ട്രോഫി കഴിഞ്ഞാല്‍ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന മത്സരമെന്ന പ്രത്യേകതയും പ്രസിഡന്റ്‌സ് ട്രോഫിക്കുണ്ട്. ഇവിടുത്തെ 1200 മീറ്റര്‍ നീളമുള്ള മത്സരപ്പാത തേവള്ളിപ്പാലം മുതല്‍ KSRTC ബസ് സ്റ്റേഷന്‍ വരെ നീണ്ടു കിടക്കുന്നതാണ്.
എളുപ്പത്തില്‍ എത്തിച്ചേരാവുന്ന അതിസുന്ദരമായ അഷ്ടമുടിക്കായലിനു സമീപം ആഡംബര വാസസ്ഥലങ്ങളും ഒപ്പം ഹോംസ്‌റ്റേ സൗകര്യങ്ങളും അനുയോജ്യമായ താരിഫുകളില്‍ കിട്ടുമെന്നതും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
തിരുവനന്തപുരം അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ നിന്നും 71 കിലോമീറ്ററും കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 18 കിലോമീറ്ററും കൊല്ലം കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡില്‍ നിന്നും 15 കിലോമീറ്ററുമാണ് അഷ്ടമുടിക്കായലിലേക്കുള്ള ദൂരം.