ബേപ്പൂര്‍

കോഴിക്കോടിന്റെ ചരിത്രമുറങ്ങുന്ന പ്രാചീന പ്രകൃതി ദൃശ്യങ്ങളാല്‍ സുന്ദരവുമായ ബേപ്പൂര്‍, ചാമ്പ്യന്‍സ്‌ ബോട്ട്‌ ലീഗിന്റെ വടക്കന്‍ കേരളത്തിലെ ഒരേ ഒരു വേദിയാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉരു എന്ന തടിക്കപ്പല്‍ നിര്‍മ്മാണത്തിനു പേരു കേട്ട ബേപ്പൂര്‍ വിനോദ സഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമാണ്‌. ചാലിയാര്‍ നദിയില്‍ പുതിയതും പഴയതുമായ ഫറോക്‌ പാലങ്ങളുടെ ഇടയിലാണ്‌ വള്ളംകളി നടത്തുക. അറേബ്യന്‍ സമുദ്രം, ചാലിയാര്‍ നദി, കടലുണ്ടിപ്പുഴ, കല്ലായിപ്പുഴ എന്നിവയുടെ സാമീപ്യത്താല്‍ മനോഹരമാണ്‌ ഈ സ്ഥലം. ഇന്ത്യയിലെ തന്നെ വലുതും പ്രശസ്‌തവുമായ ബേപ്പൂര്‍ ജലോത്സവത്തിന്റെ വേദിയാണിത്‌.

കോഴിക്കോട്‌ അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ നിന്നും ഏകദേശം 22 കിലോമീറ്ററും ഫറോക്‌ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഏകദേശം 6 കിലോമീറ്ററും ബേപ്പൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ഏകദേശം 650 മീറ്ററും യാത്ര ചെയ്‌താല്‍ ബേപ്പൂരിലെ ഈ സ്ഥലത്തെത്താം.

മറ്റു വേദികൾ

Click here to go to the top of the page