തൃശ്ശൂര്‍ ജില്ലയിലെ മനോഹരമായ കോട്ടപ്പുറം എന്ന ചെറു ഗ്രാമം മുസിരീസ് എന്നു പേരുള്ള പ്രാചീന തുറമുഖ നഗരമായാണ് അറിയപ്പെടുന്നത്. പണ്ട് കേരളത്തിന്റെ അന്തര്‍ദേശീയ വ്യാപാര കേന്ദ്രമായിരുന്ന ഈ തുറമുഖ പട്ടണം കൊടുങ്ങല്ലൂരില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരെയാണ്. ഇവിടെയാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ കടുത്ത വള്ളംകളി മത്സരം നടക്കുന്ന കോട്ടപ്പുറം - കൊടുങ്ങല്ലൂര്‍ കായല്‍. കല്ലു പാകിയ നടപ്പാതകളും, കായല്‍ക്കരയിലെ ഇരിപ്പിടങ്ങളും, ചെറിയ തട്ടുകടകളും, ഭക്ഷണശാലകളും കേരളത്തിന്റേതായ രുചി വൈവിധ്യങ്ങള്‍ ലഭ്യമാകുന്ന തെരുവുകളും കൊണ്ട് സന്ദര്‍ശകരുടെ ആകര്‍ഷക കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്.
കോട്ടപ്പുറത്തേക്ക് എത്തിച്ചേരാന്‍ കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 26 കിലോമീറ്ററും ആലുവ സ്‌റ്റേഷനില്‍ നിന്ന് ഏകദേശം 27 കിലോമീറ്ററും കൊടുങ്ങല്ലൂര്‍ ബസ് സ്‌റ്റാന്റില്‍ നിന്ന് ഏകദേശം 4 കിലോമീറ്ററും യാത്ര ചെയ്യണം.