ആലപ്പുഴ ജില്ലയിലെ സുന്ദരമായ ചിത്രം പോലെയുള്ള പ്രദേശമാണ് പുളിങ്കുന്ന്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്‌മരണാര്‍ത്ഥം പമ്പാ നദിയില്‍ നടത്തുന്ന പുളിങ്കുന്ന് വള്ളംകളി ഏറെ നയനാനന്ദകരവും ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെട്ടതുമാണ്.
കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ നേര്‍കാഴ്‌ച പകരാന്‍ ഈ ഗ്രാമത്തിനു കഴിയുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവിടെയുള്ള ഗൃഹങ്ങളിലും മറ്റുവാസ സ്ഥലങ്ങളിലും താമസിച്ച് ഇവിടുത്തെ ജീവിതം ആസ്വദിക്കാനുള്ള അവസരം ലഭിക്കുന്നു.
കൊച്ചി അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ നിന്നും ഏകദേശം 100 കിലോമീറ്റര്‍, ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം 17 കിലോമീറ്റര്‍, ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഏകദേശം 18 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. പുളിങ്കുന്നില്‍ നിന്നും ഏകദേശം 18 കിലോമീറ്റര്‍ ദൂരമുള്ള ആലപ്പുഴ നഗരത്തിലേക്ക് ബോട്ട് സര്‍വ്വീസും ലഭിക്കും.