ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഒരു കനാലില്‍ നടത്തുന്ന ഒരേ ഒരു വള്ളംകളിയുടെ വേദിയാണ് ആലപ്പുഴയില്‍ ഹരിപ്പാട് താലൂക്കിലെ കരുവാറ്റ.
അറബിക്കടലിലേക്ക് എത്തിച്ചേരുന്ന അച്ചന്‍ കോവിലാറ്റിലെയും പമ്പാ നദിയിലേയും ജലം ഒരു തോട്ടിലൂടെ ഒഴുകുന്ന വഴിയിലാണ് തോട്ടപ്പിള്ളി സ്‌പില്‍വേ സ്ഥിതി ചെയ്യുന്നത്. ഇവിടെ വച്ചാണ് എല്ലാ വര്‍ഷവും വള്ളം കളി സംഘടിപ്പിക്കുന്നത്. നദികള്‍, കായലുകള്‍, കായലരികത്തുള്ള തെങ്ങിന്‍ തോട്ടങ്ങള്‍, പച്ചപ്പു നിറഞ്ഞ നെല്‍വയലുകള്‍ എന്നിവയാല്‍ പ്രകൃതി രമണീയമാണ് ഈ ഗ്രാമം.
കൊച്ചി അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ നിന്നും ഏകദേശം 104 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്തേക്ക് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം 11 കിലോമീറ്ററും ഹരിപ്പാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും 11 കിലോമീറ്ററും ദൂരമുണ്ട്.