ആലപ്പുഴ ജില്ലയില്‍ ഗ്രാമീണ ചിത്രം പോലെ സുന്ദരമായ കൈനകരി, പരമ്പരാഗത ചുണ്ടന്‍ വള്ളംകളിക്ക് ഏറെ പ്രശസ്‌തമാണ്. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായ കൈനകരി വള്ളംകളി, ഇവിടുത്തെ കായലുകളിലാണ് നടത്തുന്നത്. പച്ചപുതച്ച നെല്‍പ്പാടങ്ങളാലും വിവിധ തരത്തിലുള്ള ജലാശയങ്ങളാലും സമ്പന്നമായ കൈനകരി ഏവരും സന്ദര്‍ശിച്ചിരിക്കേണ്ട കേരളത്തിലെ സുന്ദരമായ ഗ്രാമമാണ്. പമ്പാനദി വേമ്പനാട്ടു കായലുമായി യോജിക്കുന്ന സ്ഥലം എന്നതാണ് കൈനകരിയുടെ സവിശേഷത.
കൈനകരിയിലേക്ക്, കൊച്ചി അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ നിന്നും ഏകദേശം 94 കിലോമീറ്ററും ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഏകദേശം 23 കിലോമീറ്ററും ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഏകദേശം 8 കിലോമീറ്ററും ദൂരമുണ്ട്. ആലപ്പുഴ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ബോട്ട് ജെട്ടിയില്‍ നിന്നും കൈനകരിയിലേക്ക് ബോട്ടില്‍ പോകാനുള്ള ദൂരം ഏകദേശം 10 കിലോമീറ്ററാണ്.