ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ചുണ്ടന്‍ വള്ളങ്ങളുടെ ആദ്യ മത്സരം നടന്നിട്ടുള്ളത്. ചരിത്ര പ്രാധാന്യമുള്ള ഈ പട്ടണത്തിലെ കായംകുളം കായലില്‍ വച്ചാണ് സി.ബി.എല്‍. മത്സരം നടക്കുന്നതും.
കായംകുളം - ചെമ്പകശ്ശേരി രാജവംശങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഉത്ഭവത്തിനു കാരണം. ഈ രാജവംശങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുദ്ധ വള്ളമായി ഈ ചുണ്ടന്‍ വള്ളങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. പക്ഷിനിരീക്ഷകര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും അനുയോജ്യമായ ഇടമാണ് കായംകുളം. ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന പല സ്‌മാരകങ്ങളും ഈ പട്ടണത്തില്‍ കാണാന്‍ സാധിക്കും.
ഇവിടെ എത്താന്‍ തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും ഏകദേശം 103 കിലോമീറ്ററും കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഏകദേശം 7 കിലോമീറ്ററും കായംകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡില്‍ നിന്നും ഏകദേശം 6 കിലോമീറ്ററും യാത്ര ചെയ്യണം.