കല്ലട വള്ളംകളിക്ക് പ്രശസ്‌തമായ മണ്‍റോ തുരുത്ത് സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലാണ്. ഓണവുമായി (ആഗസ്റ്റ് - സെപ്‌റ്റംബര്‍) ബന്ധപ്പെട്ടു നടത്തുന്ന വള്ളംകളി ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമാണ്.
ചെറു ദ്വീപുകളുടെ കൂട്ടവും തെങ്ങിന്‍ തോപ്പുകളും നിറഞ്ഞതാണ് മണ്‍റോ തുരുത്ത്. ഗ്രാമീണ റോഡുകളും, ഗ്രാമീണ ജീവിതവും നിറഞ്ഞ ഈ സ്ഥലത്തുള്ള കയര്‍ ഫാക്ടറികളും, നാട്ടുപാതകളിലൂടെ സൈക്കിളിലുള്ള യാത്രകളും സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.
തിരുവനന്തപുരം അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ നിന്നും ഏകദേശം 80 കിലോമീറ്ററും കൊല്ലം ജംഗ്‌ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഏകദേശം 17 കിലോമീറ്ററും കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡില്‍ നിന്നും ഏകദേശം 24 കിലോമീറ്ററും യാത്ര ചെയ്‌താല്‍ മണ്‍റോ തുരുത്തിലെത്താം.