ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ വേദി മനോഹരമായ മൂവാറ്റുപുഴ ആറ്റിലെ പിറവം എന്ന സ്ഥലത്താണ്. പിറവം ഗ്രാമം എറണാകുളം ജില്ലയിലാണെങ്കിലും കോട്ടയം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നു.
ബോട്ട് ലീഗിലെ ബുദ്ധിമുട്ടേറിയ മത്സരമാണ് ഇവിടത്തേത്. മതമൈത്രിയോടൊപ്പം പച്ചപ്പു നിറഞ്ഞ നെല്‍വയലുകളും ആകര്‍ഷകമായ ചെറുകുന്നുകളും നദികളും കൊണ്ടു പ്രകൃതി സൗന്ദര്യം നിറഞ്ഞ ഈ പ്രദേശം കാഴ്‌ചക്കാരുടെ ഹൃദയം കീഴടക്കും.
കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും ഏകദേശം 45 കിലോമീറ്റര്‍, ത്രിപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം 23 കിലോമീറ്റര്‍, പിറവം ബസ് സ്റ്റാന്‍ഡില്‍ നിന്നും ഏകദേശം 4 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഇവിടേയ്‌ക്കുള്ള ദൂരം.