താഴത്തങ്ങാടി

കോട്ടയം നഗരത്തില്‍ നിന്നും വെറും 2 കിലോമീറ്റര്‍ ദൂരെയാണ്‌ ചരിത്ര പ്രധാനമായ താഴത്തങ്ങാടി. ചാമ്പ്യന്‍സ്‌ ബോട്ട്‌ ലീഗിലെ പ്രധാന മത്സരങ്ങളില്‍ ഒന്നായ ഈ മത്സരം നടക്കുന്നത്‌ താഴത്തങ്ങാടിയിലെ മീനച്ചിലാറിലാണ്‌. 17 - 18 നൂറ്റാണ്ടുകളില്‍ തെക്കുംകൂര്‍ രാജാക്കന്മാരുടെ കാലത്ത്‌ വാണിജ്യ-വ്യവസായ കേന്ദ്രമായിരുന്ന താഴത്തങ്ങാടിയ്‌ക്ക്‌ നൂറ്റാണ്ടുകളുടെ ബന്ധമാണ്‌ വള്ളംകളിയുമായുള്ളത്‌.

താഴത്തങ്ങാടിയിലേക്ക്‌ കൊച്ചി അന്തര്‍ ദേശീയ വിമാനത്താവളത്തില്‍ നിന്നും ഏകദേശം 83 കിലോമീറ്റര്‍ ദൂരവും കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഏകദേശം 7 കിലോമീറ്റര്‍ ദൂരവും കോട്ടയം കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ ദൂരവും സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ ദൂരവുമാണുള്ളത്‌.

മറ്റു വേദികൾ

Click here to go to the top of the page