കേരളത്തിലെ മാപ്പിള മുസ്ലീങ്ങള്‍ സംസാരിക്കുന്ന മലയാള ഭാഷയുടെ തനിമയുള്ള ഒരു വകഭേദമാണ്‌ മാപ്പിള വായ്‌മൊഴി എന്നു വിളിക്കാവുന്ന മാപ്പിള മലയാളം അഥവാ അറബി മലയാളം.വ്യത്യസ്ഥമായ ഒട്ടേറെ വായ്‌മൊഴികളുടെ സങ്കലനമാണ്‌ ഈ വായ്‌മൊഴി പാരമ്പര്യം.മലബാര്‍ മേഖലയുടെ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തിന്റെ സൂചകമാണിത്‌.ഈ മേഖല അറബി സംസാരഭാഷയായ കച്ചവടക്കാരോടും മതപ്രചാരകരോടും ദീര്‍ഘകാലം നീണ്ട ഇടപെടലുകളുടെ ചരിത്രത്തിന്റെ ഫലവുമാണിത്‌.

പൊതുവര്‍ഷം ഏഴാം നൂറ്റാണ്ടിലോ, പത്താം നൂറ്റാണ്ടിന്റെ തുടക്കത്തിലോ അറബി മലയാളം ഉരുത്തിരിഞ്ഞു തുടങ്ങി എന്നു വിശ്വാസമുണ്ട്‌.എന്നാല്‍ കേരളത്തിലെ മാപ്പിള മുസ്ലീങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ റോളണ്ട്‌ ഇ.മില്ലര്‍ പറയുന്നത്‌ അറബി മലയാളത്തിന്‌ 500 വര്‍ഷത്തെ പഴക്കമേ ഉള്ളൂവെന്നാണ്‌.

ഭാഷാ ചരിത്രത്തിലെ രസകരമായ ഒരു കൂട്ടാണിത്‌.തമിഴുമായി ഏറെ അടുപ്പമുള്ള മലബാര്‍ വായ്‌മൊഴി വിവിധ സംഘങ്ങളുടെ, അറബികള്‍ ഉള്‍പ്പെടെ, അടുത്ത ഇടപെടലുകളിലൂടെ രൂപപ്പെട്ടതാണ്‌.തമിഴായും ഈ ഭാഷാഭേദത്തിന്‌ അടുത്ത ബന്ധമുണ്ട്‌.മലബാര്‍ പ്രദേശത്തെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്നതിനാല്‍, പ്രത്യേകിച്ചും സുഗന്ധ വ്യഞ്‌ജനങ്ങള്‍ക്ക്‌, അറബ്‌ കച്ചവടക്കാരും പണ്ഡിതന്മാരും ഈ ഭാഷാഭേദത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌.

ദീര്‍ഘകാലം മലബാറും തമിഴ്‌നാടിന്റെ ഭാഗമായിരുന്നു.തമിഴ്‌ രാജാക്കന്മാരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്‌.ജനങ്ങള്‍ തമിഴിനോട്‌ ചേര്‍ന്ന ഒരു ഭാഷയാണ്‌ ഉപയോഗിച്ചിരുന്നത്‌.അത്‌ അവരുടെ മാതൃഭാഷയും നാട്ടുഭാഷയുമായി.അതിന്‌ പ്രത്യേക ലിപിയുണ്ടായിരുന്നില്ല.മലബാറുമായി നിരന്തരം ബന്ധപ്പെടുമായിരുന്നു.അറബ്‌ കച്ചവടക്കാര്‍.ഈ വായ്‌മൊഴിക്ക്‌ അറബിക്‌ ലിപി ഉപയോഗിച്ചിരുന്നു.ഇതാണ്‌ പിന്നീട്‌ അറബി മലയാളമായി മാറിയത്‌.തമിഴില്‍ അര്‍വി മലയാളം എന്നും പറയുന്നു.അക്കാലത്ത്‌ മലയാളത്തിന്‌ സ്വന്തമായി ലിപി ഉണ്ടായിരുന്നില്ല.


തമിഴില്‍ ആഴത്തില്‍ ഊന്നിയ അറബി മലയാളത്തെ പേര്‍ഷ്യന്‍, അറബി വാക്കുകള്‍ സംപുഷ്ടമാക്കി.എന്നാല്‍ ഇതിന്റെ വ്യാകരണ ഭാഷാഘടനാ പദ്ധതികള്‍ തമിഴുമായി ബന്ധപ്പെട്ടു നിലനിന്നു.അറബിക്‌ സംസാരിക്കുന്ന കച്ചവടക്കാരും, ഇസ്ലാമിക സംസ്‌കാരവും പതുക്കെ പതുക്കെ മലബാറിലേക്കു പടര്‍ന്നു.മതം, കച്ചവടം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട അറബിവാക്കുകളും പ്രയോഗങ്ങളും ഈ വായ്‌മൊഴിയുടെ അവിഭാജ്യ ഭാഗമായി.














മാപ്പിള ഭാഷയും സാഹിത്യവും

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍