ബീമാപള്ളി ദര്‍ഗാ ഷെരീഫ്‌


എല്ലാ മതവിശ്വാസങ്ങളിലുമുള്ള ഭക്തര്‍ എത്തിച്ചേരുന്ന ഇടമാണ്‌ തിരുവനന്തപുരം നഗരത്തിലെ ബീമാപള്ളി ദര്‍ഗാ ഷെരീഫ്‌. സയ്യ ദത്തുനീസ ബീമാബീവിയുടെയും അവരുടെ മകന്‍ അഷൈകുസയ്യദു ഷഹീദ്‌ മഹീന്‍അബൂബക്കറിന്റെയും കബറിടങ്ങള്‍ ആണ്‌ ബീമാപളളി. ഇരുവരും പ്രവാചകനായ മുഹമ്മദിന്റെ വംശാവലിയില്‍ പെട്ടവരാണെന്നു കരുതുന്നു. അഗാധമായ മതവിശ്വാസവും, രോഗശാന്തി ശക്തിയും ഉള്ള ബീമാ ബീവി അറേബ്യയില്‍ നിന്നു ഇന്ത്യയിലേക്കു ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ എത്തിയതാണ്‌. കേരളത്തില്‍ ആകെ അവര്‍ക്ക്‌ ആരാധകരെ സൃഷ്ടിക്കാനായി. അവരുടെ അന്ത്യവിശ്രമസ്ഥലമാണ്‌ ബീമാപള്ളി.

ബീമാപള്ളി ഉര്‍സ്‌ എന്നറിയപ്പെടുന്ന 11 ദിവസത്തെ ചന്ദനക്കുട മഹോല്‍സവമാണ്‌ ബീമാപള്ളിയുടെ ആത്മീയ ചടങ്ങുകളിലെ പ്രധാന സംഭവം. അമ്മയുടെയും മകന്റെയും ചരമദിനാഘോഷങ്ങള്‍ ആണ്‌ ഈ ദിവസങ്ങളില്‍. കൊടിയേറ്റോടെ ആരംഭിക്കുന്ന ആഘോഷങ്ങള്‍ നാണയങ്ങള്‍ നിറച്ച, ചന്ദനച്ചാന്ത്‌ കൊണ്ട്‌ അലങ്കരിച്ച മണ്‍കുടങ്ങള്‍ തലയിലേന്തിയുള്ള എഴുന്നള്ളിപ്പോടെ അവസാനിക്കുന്നു. അങ്ങനെയാണ്‌ ഇതിന്‌ ചന്ദനക്കുട മഹോല്‍സവം എന്നു പേരു വീണത്‌. വിശ്വാസം, രോഗശാന്തി, പ്രതീക്ഷ എന്നിവയുടെ പ്രതീകമാണീ വഴിപാടുകള്‍.

ദര്‍ഗകളിലെ കിണര്‍ വെള്ളത്തിന്‌ ഔഷധഗുണമുണ്ടെന്നാണ്‌ വിശ്വാസം. ബീവിയുടെ കാലം മുതല്‍ ഈ കിണര്‍ ഉണ്ട്‌ എന്ന്‌ കരുതുന്നു. പള്ളിയുടെ പിങ്ക്‌ നിറവും, ചരിത്ര പ്രാധാന്യവും ഇതിനെ വിശ്വാസികളുടെ കേന്ദ്രമാക്കുന്നു. ബീമാപള്ളി ഉര്‍സ്‌ മതവിശേഷം എന്നതിലുപരി സാമുദായിക ഐക്യം, കേരളത്തിന്റെ സാമൂഹിക ഐക്യം, വിശ്വാസ ശക്തി എന്നിവയുടെ ഉദാഹരണം കൂടിയാണ്‌. ചന്ദനക്കുട മഹോല്‍സവത്തിനിടെ പാരമ്പര്യ കലാപ്രദര്‍ശനങ്ങളും പതിവാണ്‌.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍