ചേരമാന്‍ ജുമാ മസ്‌ജിദ്‌, കൊടുങ്ങല്ലൂര്‍


കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്‌ജിദ്‌ ആണ്‌ ഇന്ത്യയില്‍ പണിത ആദ്യത്തെ മുസ്ലീം പള്ളി. ക്രി.വ 629 ല്‍ പ്രവാചകനായ മുഹമ്മദിന്റെ ജീവിത കാലത്തുതന്നെയാണ്‌ ഇതിന്റെ നിര്‍മ്മാണം നടന്നത്‌. മാലിക ഇബ്‌ന്‍ദിനാര്‍ നിര്‍മ്മിച്ച ഈ പള്ളിയിലാണ്‌ ലോകത്ത്‌ രണ്ടാമതായി ജുമാ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചത്‌.

പാരമ്പര്യ കേരളീയ ശൈലിയും മധ്യേഷ്യാ ശൈലിയും സമഞ്‌ജസമായി സമ്മേളിച്ചതാണ്‌ ഈ പള്ളി. കെട്ടിടത്തിന്റെ മുഖപ്പിന്‌ ഹിന്ദു ക്ഷേത്രത്തിന്റെ രൂപമാണ്‌. നൂറ്റാണ്ടുകള്‍ക്കിടയില്‍ നിരവധി പരിഷ്‌കരണങ്ങള്‍ക്ക്‌ വിധേയമായെങ്കിലും അടിസ്ഥാനഘടകങ്ങളായ ശ്രീകോവില്‍, മരംകൊണ്ടുള്ള നടക്കല്ലുകള്‍, മച്ച്‌ എന്നിവ സംരക്ഷിച്ചിട്ടുള്ളതിനാല്‍ അതിന്റെ ചരിത്ര പ്രാധാന്യം കുറഞ്ഞിട്ടില്ല. വളരെ പുരാതനമായ എണ്ണവിളക്ക്‌ പ്രധാന ആകര്‍ഷണം, കെടാവിളക്കായി തുടരുന്ന ഇത്‌ ആരംഭത്തിലേ തെളിയിച്ചതാണെന്നു വിശ്വസിക്കുന്നു.

ഇപ്പോള്‍ മുസിരിസ്‌ പൈതൃക പദ്ധതി പ്രകാരം പളളി സമൂച്ചയം വികസിപ്പിച്ചിട്ടുണ്ട്‌. കേരളത്തിന്റെ ആദ്യത്തെ ഇസ്ലാമിക പൈതൃക മ്യൂസിയം ഇതിലൊന്നാണ്‌. സംസ്ഥാനത്തെ ഇസ്ലാമിന്റെ ചരിത്രം ചുമര്‍ചിത്രങ്ങള്‍, പെയിന്റിങ്ങുകള്‍, ദൃശ്യലേഖനം എന്നിങ്ങനെ ഇവിടെ വിശദീകരിക്കുന്നു. ചേരമാന്‍ പെരുമാള്‍ കഥയും വിസ്‌തരിക്കുന്നു.

For more info: https://www.keralatourism.org/destination/cheraman-juma-masjid-kodungalloor/81/

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍