ഇടിയങ്ങര ഷെയ്‌ഖ്‌ മസ്‌ജിദ്‌, കോഴിക്കോട്‌


കോഴിക്കോടിന്റെ ഹൃദയഭാഗത്താണ്‌ ചരിത്ര പ്രാധാന്യമുള്ള ഇടിയങ്ങര ഷെയ്‌ഖ്‌ മസ്‌ജിദ്‌ പള്ളി. നിരവധി നൂറ്റാണ്ടുകള്‍ നീളുന്നതാണ്‌ പള്ളിയുടെ ചരിത്രം, വിശ്വാസികള്‍ക്ക്‌ ഏറെ പ്രാധാന്യമുള്ളതും, വാസ്‌തുശൈലിയില്‍ മലബാറിന്റെ കീഴ്‌വഴക്കങ്ങളും പ്രതിഫലിക്കുന്ന ഇസ്ലാമിക പൈതൃകത്തിന്റെ പ്രതീകമാണ്‌ ഈ പള്ളി.

തിരക്കേറിയ നഗരത്തെരുവിനിടയിലാണ്‌ ഈ പള്ളിയുടെ സ്ഥാനം. എങ്കിലും ശാന്തവും സുന്ദരവുമായ അന്തരീക്ഷമാണിവിടെ. പാരമ്പര്യ കേരളീയ വാസ്‌തു ശൈലിയുടെ ചെരിഞ്ഞ ഓടിട്ട മേല്‍പുര, വലിയ മരത്തൂണുകള്‍, അവയില്‍ നിരവധി സൂക്ഷ്‌മവും സുന്ദരവുമായ കൊത്തുപണികള്‍ എന്നിങ്ങനെ വ്യത്യസ്ഥമാണ്‌ പള്ളിയുടെ രൂപഭാവങ്ങള്‍. കാലക്രമേണ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കി, എങ്കിലും അതിന്റെ പഴയ കെട്ടും മട്ടും ഒട്ടും മാറിയിട്ടില്ല.

ഇവിടെ എല്ലാ വര്‍ഷവും നടക്കുന്ന അപ്പവാണിഭ നേര്‍ച്ചയാണ്‌ പ്രധാന വിശേഷം. പ്രാര്‍ത്ഥനകളുടെയും, കൃതജ്ഞതയുടെയും സൂചകമായി കാര്‍ഷികവിളകളും, വസ്‌ത്രങ്ങളും, മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളുടെ ചെറിയ രൂപങ്ങളും വഴിപാടായി സമര്‍പ്പിക്കുന്നു. 450 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ പള്ളിയിലേക്ക്‌ മത ഭേദമന്യേ ഭക്തര്‍ എത്തുന്നുണ്ട്‌.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍