കടുവയില്‍ തങ്ങള്‍ പള്ളി എന്നറിയപ്പെടുന്ന കടുവയില്‍ ജുമാ മസ്‌ജിദ് കല്ലമ്പലത്തിനും ആറ്റിങ്ങലിനുമിടയില്‍ സ്ഥിതിചെയ്യുന്ന ഇസ്ലാമിക ആരാധനാ കേന്ദ്രമാണ്. തിരുവനന്തപുരം ജില്ലയിലാണിത്.
വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള ഈ പള്ളി സൂഫി വിശുദ്ധനായ കടുവയില്‍ തങ്ങളുടെ ഓര്‍മ്മക്കായി സമര്‍പ്പിച്ചിരിക്കുന്നു. ആത്മീയ ശക്തിയും അദ്‌ഭുതപ്രവൃത്തികളും ഉള്ള സിദ്ധനായിരുന്നു തങ്ങള്‍. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടങ്ങളിലാണ് ഈ പള്ളി സ്ഥാപിച്ചത്. 1978 ല്‍ പണി തുടങ്ങിയത് 1985 ല്‍ പൂര്‍ത്തിയായി. എല്ലാ വര്‍ഷവും ഉള്ള ചന്ദനക്കുടം ഉല്‍സവം ആണ് ഇവിടത്തെ പ്രധാന വിശേഷം. വ്യത്യസ്ഥ വിശ്വാസങ്ങളും ആചാരക്രമങ്ങളും പാലിക്കുന്നവരും, വിശ്വാസികളും, വെറും സന്ദര്‍ശകരും ഈ പള്ളിയിലെത്താറുണ്ട്.