പഴയങ്ങാടി പള്ളി, കൊണ്ടോട്ടി


മലപ്പുറത്തിനുള്ള വഴിയില്‍ മഞ്ചേരിയില്‍ നിന്നു 18 കിലോമീറ്റര്‍ കിഴക്ക്‌ കൊണ്ടോട്ടിയില്‍ ആണ്‌ അഞ്ഞൂറ്‌ വര്‍ഷം പഴക്കമുള്ള മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ പഴയങ്ങാടി പള്ളി. മുഗള്‍ വാസ്‌തു ശില്‌പ ശൈലിയും വലിയ വെളുത്ത മകുടവും ഈ പള്ളിയെ വ്യത്യസ്ഥമാക്കുന്നു. കൊണ്ടോട്ടി ക്വുബ്ബ എന്നും ഈ പള്ളി അറിയപ്പെടുന്നു. കേരളത്തിലെ മാപ്പിള മുസ്ലീം സമുദായത്തിനു ഏറെ ചരിത്രപരവും ആത്മീയപരവുമായി പ്രധാനപ്പെട്ടതാണ്‌ ഈ പള്ളി. കൊണ്ടോട്ടി തങ്ങള്‍ എന്നു വിളിക്കുന്ന സൂഫി വിശുദ്ധന്‍ മുഹമ്മദ്‌ ഷായുടെ ഓര്‍മ്മക്കായ്‌ സമര്‍പ്പിക്കപ്പെട്ടപള്ളിയാണിത്‌.

ഫെബ്രുവരിയില്‍ അല്ലെങ്കില്‍ മാര്‍ച്ചില്‍, ഓരോ വര്‍ഷവും മൂന്നു ദിവസത്തെ വലിയ നേര്‍ച്ചയാണ്‌ ഇവിടത്തെ പ്രധാന വിശേഷം. വളരെയേറെ വിശ്വസികള്‍ ഇതിനെത്തും. ഘോഷയാത്ര, മതപാരായണങ്ങള്‍, സമൂഹസദ്യകള്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണ്‌ പള്ളിയുടെ വലിയ വെളുത്ത മകുടവും വ്യത്യസ്ഥമായ ശില്‌പശൈലിയും മറ്റൊരു ആകര്‍ഷണമാണ്‌.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍