കേരളത്തിലെ ആരാധനാലയങ്ങള്‍


ചില മുസ്ലീം ആരാധനാലയങ്ങള്‍ വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളായി വളര്‍ന്നിട്ടുണ്ട്‌. മാപ്പിളമാര്‍ പാരമ്പര്യമായി ഇവിടങ്ങളില്‍ പ്രാര്‍ത്ഥനകള്‍ക്കായി എത്തുന്നു. മമ്പുറം തങ്ങളുടെ പള്ളി സ്ഥിതിചെയ്യുന്ന മമ്പുറമാണ്‌ അവയിലൊന്ന്‌. 1845 ല്‍ മരിച്ച മമ്പുറം തങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകളില്‍ വലിയ സഹായം ചെയ്‌ത ധീരനാണ്‌. ആദ്യത്തെ തങ്ങളായ സയ്യദ്‌ അലിക്ക്‌ പിന്നാലെ സയ്യദ്‌ ഫസല്‍ (1901 ല്‍ മരിച്ച) ചെറുത്തുനില്‍പ്പിന്‌ നേതൃത്വം നല്‍കി. അവസാനം അദ്ദേഹത്തെ തുര്‍ക്കിയിലേക്ക്‌ നാടുകടത്തി. ഓട്ടോമന്‍ സുല്‍ത്താന്റെ സേവനത്തില്‍ കഴിഞ്ഞ്‌ ഇസ്ലാംബൂളിലാണ്‌ അദ്ദേഹം മരണപ്പെട്ടത്‌.

പൊന്നാനിയില്‍ ഷെയ്‌ഖ്‌ സൈനുദ്ദീന്‍ സീനിയറിന്റെ പള്ളിയാണ്‌ തീര്‍ത്ഥാടകരുടെ അഭയകേന്ദ്രം. ഇസ്ലാമില്‍ ഒട്ടേറെ പരിഷ്‌കരണങ്ങള്‍ക്ക്‌ സൈനുദ്ദീന്‍ നേതൃത്വം നല്‍കി. പോര്‍ത്തുഗീസുകാര്‍ക്കെതിരെ പോരാടിയ കുഞ്ഞാലികളുടെ നേതാവായിരുന്നു. സാമൂതിരിയുടെ അടുത്ത പങ്കാളിയുമാണ്‌.

പാലക്കാട്‌ മഞ്ഞക്കുളത്താണ്‌ സയ്യിദ്‌ ഹുസൈന്‍ മദനിയുടെ പള്ളി. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഒരു പട്ടാളക്കാരനാണ്‌ മദനിയെന്നാണ്‌ കരുതുന്നത്‌. ആ പോരാട്ടത്തിലാണ്‌ അദ്ദേഹം മരിച്ചതെന്നും വിശ്വാസമുണ്ട്‌. കേരളത്തിന്റെ തെക്കേമുനമ്പിലാണ്‌ മാഹിന്‍ അബൂബക്കറിന്റെയും മജീദ്‌ ബീവിയുടെയും പേരിലുള്ള പള്ളി. പ്രാദേശിക നാടുവഴിയുമായുള്ള പോരിലാണ്‌ മാഹീന്‍ മരിച്ചതെന്നാണ്‌ വിശ്വാസം. ഇവിടെ നടക്കുന്ന വാര്‍ഷിക ഉര്‍സില്‍ കേരളത്തില്‍ നിന്നും തമിഴ്‌ നാട്ടില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ പങ്കെടുക്കും.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍