അഞ്ചുവയസ്സാകും വരെ കുട്ടികള്‍ക്ക്‌ പ്രത്യേക ചടങ്ങുകളൊന്നുമില്ല.പഴയകാലത്ത്‌ ആണ്‍കുട്ടികള്‍ 'തണ്ട്‌' എന്നു പേരുള്ള കാല്‍ചിലമ്പും, പെണ്‍കുട്ടികള്‍ വെള്ളിത്തളകളും ധരിച്ചിരുന്നു.കാതുകുത്തു കല്യാണം എന്നു വിളിക്കുന്ന ഒരു ചടങ്ങോടെ പെണ്‍കുട്ടികള്‍ കാതില്‍ തുളയിട്ട്‌ കമ്മലുകള്‍ ധരിക്കാറുണ്ട്‌.കാതുകുത്തു കല്യാണം പെണ്‍കുട്ടികള്‍ക്കു ഒരു വയസ്സു തികയുമ്പോള്‍ നടത്തും.എന്നാല്‍ ഇപ്പോള്‍ ഇത്‌ വലിയ ചടങ്ങായൊന്നും നടത്താറില്ല.കാതുകുത്തലും പാരമ്പര്യ ചടങ്ങെന്ന നിലയില്‍ അത്ര സാധാരണമല്ല.

ആണ്‍കുട്ടികളുടെ ചടങ്ങുകള്‍

ആണ്‍കുട്ടികള്‍ക്ക്‌ പത്തു വയസ്സിനു താഴെയുള്ള കാലത്ത്‌ നടത്തുന്ന പ്രധാനപ്പെട്ട ഒന്നാണ്‌ മാര്‍ഗ കല്യാണം അഥവാ സുന്നത്തു കല്യാണം എന്നു വിളിക്കുന്ന ശിശ്‌നാഗ്രത്തിലെ തൊലി മുറിക്കുന്ന ചടങ്ങ്‌.പാരമ്പര്യമായി അഞ്ച്‌, ആറ്‌ വയസ്സുള്ളപ്പോഴാണ്‌ ഇതു നടത്തുക.ഇപ്പോള്‍ ഒമ്പതു വയസ്സുവരെ നീണ്ടു പോകുന്നുണ്ട്‌.സമ്പന്നരായ കുടുംബക്കാര്‍ വളരെ ആഢംബരത്തോടെയും ആഘോഷങ്ങളോടെയും ഇതു നടത്തുന്നു.ചിലപ്പോള്‍ ചടങ്ങിന്‌ മാറ്റുകൂട്ടാന്‍ ഉത്സവാന്തരീക്ഷം സൃഷ്ടിക്കാന്‍ സംഗീതമേളയും നടത്തും.

സുന്നത്തു നടത്തേണ്ട കുട്ടിയെ ഒരു കസേരയില്‍ കൈയ്യും കാലും ബന്ധിപ്പിച്ചിരുത്തുന്നു.അനങ്ങാതിരിക്കാനാണ്‌ ഈ മുന്‍കരുതല്‍.കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ പ്രത്യേക ചടങ്ങുകളും പ്രാര്‍ത്ഥനകളും ഉണ്ടാകും.ഈ ചടങ്ങിനു ശേഷം കുറഞ്ഞത്‌ 15 ദിവസത്തേക്കു കുട്ടിക്ക്‌ വിശ്രമമാണ്‌.കൂടുതലും കിടപ്പ്‌ തന്നെ.ഈ കാലയളവില്‍ ബന്ധുക്കള്‍ മധുരങ്ങളും മറ്റ്‌ കടികളുമായി ആഘോഷത്തിന്റെയും കരുതലിന്റേയും സൂചനയായി ഇവരെ സന്ദര്‍ശിക്കും.

ഇതിനൊപ്പമുള്ള ഒരു ചടങ്ങാണ്‌ ഏഴുകുളി.സുന്നത്തു നടത്തിയതിന്‌ ഏഴാം നാള്‍ ആണിത്‌ നടത്തുക.അന്നേദിവസം കുട്ടിയെ ഒരു വരനെ പോലെ അണിയിച്ചൊരുക്കും.അവന്റെ ജീവിതത്തിലെ ഒരു പരിണാമം സൂചിപ്പിക്കുന്നതാണിത്‌.പലപ്പോഴും അണിയിച്ചൊരുക്കിയ ബാലനെ അഘോഷപൂര്‍വ്വം എഴുന്നള്ളിക്കും.

പെണ്‍കുട്ടികളുടെ ചടങ്ങ്‌

ആര്‍ത്തവാരംഭത്തോടനുബന്ധിച്ചുള്ള തിരണ്ടുകുളി (ആദ്യത്തെ ആര്‍ത്തവത്തോട്‌ ചേര്‍ന്നുള്ള സ്‌നാന ചടങ്ങുകള്‍) യാണ്‌ പെണ്‍കുട്ടികളുടെ ബാല്യത്തിലെ പ്രധാന ചടങ്ങ്‌.ഒരു പെണ്‍കുട്ടി സ്‌ത്രീയായി പരിണമിക്കുന്ന അവസരം ആഘോഷമാക്കുന്ന സുപ്രധാന ചടങ്ങാണിത്‌.തിരണ്ടുകുളി ചടങ്ങുകള്‍ക്കിടയില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്‌ത്രീകള്‍ ചേര്‍ന്ന്‌ അവരെ കുളിപ്പിക്കുന്നു.തുടര്‍ന്ന്‌ പുതുവസ്‌ത്രങ്ങള്‍ അണിയിച്ച്‌ കുടുംബാംഗങ്ങളും സമുദായാംഗങ്ങളും അനുഗ്രഹിക്കുന്നു.തുടര്‍ന്ന്‌ ഒരു സദ്യയും ആഘോഷവും പതിവാണ്‌.ഉര്‍വ്വരത, പ്രായപൂര്‍ത്തിയാവല്‍, ജീവിതത്തിലെ പ്രധാനപ്പെട്ട പരിണാമം എന്നിങ്ങനെ സ്‌ത്രീ എന്ന അവസ്ഥയുടെ ആഘോഷമാണീചടങ്ങ്‌.

കുട്ടികള്‍ നാല്‌, അഞ്ച്‌ വയസ്സില്‍ സാധാരണയായി പഠനം തുടങ്ങുന്നു.അറബി അക്ഷരമാല പഠിപ്പിക്കുന്ന മതപാഠശാലയിലാകും ആദ്യം ചേര്‍ക്കുക.'അലിഫ്‌' എന്ന അറബി അക്ഷരത്തോടെ (അള്ളാ എന്നു ദൈവനാമത്തിന്റെ ആദ്യ അക്ഷരം) യാകും എഴുത്തു പഠനം ആരംഭിക്കുക.ഈ അക്ഷരപഠനാരംഭത്തില്‍ മധുരം വിതരണം ചെയ്യാറുണ്ട്‌.















മുസ്ലീം സംസ്‌കാരം

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍