ഒരു മാപ്പിള കല്യാണത്തിന്റെ തുടക്കം


വധുവിന്റെ കുടുംബത്തിലെ ചില ബന്ധുക്കള്‍ വരന്റെ വീട്ടിലെത്തി വധുവിനെ വീട്ടിലേക്ക്‌ ആനയിക്കുന്നതിലൂടെ മാപ്പിള കല്യാണ ചടങ്ങുകള്‍ തുടങ്ങും. വരന്‍ ഇസ്ലാമിക പാരമ്പര്യ വേഷത്തിലാകും, മേല്‍കുപ്പായവും വെള്ള ദോത്തി (മുണ്ടും) യും തുര്‍ക്കി തൊപ്പിയുമാണ്‌ പതിവുരീതി. പൊതുവെ രാത്രിയിലാകും വരനെ ആദരിച്ചു വധുവിന്റെ വീട്ടിലേക്ക്‌ ആനയിക്കുക. വര്‍ണ്ണപ്പകിട്ടാര്‍ന്ന വിളക്കുകളും പാട്ടുകാരും വധുവിന്റെ വീട്ടുകാരുടെ ആര്‍പ്പുവിളിയും അകമ്പടിയാകും. വരന്റെ ബന്ധുക്കള്‍ ഇതിനൊപ്പം വരും. വലിയ ആഘോഷങ്ങളോടെയാണ്‌ വരന്റെ വരവ്‌.

വധുവിന്റെ വീട്ടില്‍ വരന്‌ ഊഷ്‌മളമായ സ്വീകരണമുണ്ടാകും. വീട്ടിലേക്ക്‌ കയറും മുമ്പ്‌ വധുവിന്റെ സഹോദരന്‍ ഒഴിച്ചുകൊടുക്കുന്ന വെള്ളത്തില്‍ കാല്‍കഴുകുന്നു. പകരം തന്റെ ഭാവി അളിയന്‌ വരന്‍ ഒരു സ്വര്‍ണ്ണ മോതിരം സമ്മാനിക്കുന്നു.

ചിലയിടങ്ങളില്‍ വരനും വധുവും അലങ്കരിച്ച പന്തലിനു കീഴെ ഇരിക്കും. ഇതു മറ്റു സമുദായത്തിന്റെ രീതികളുടെ പകര്‍പ്പാണ്‌. ഈയവസരത്തില്‍ വരന്‍ വധുവിന്റെ കഴുത്തില്‍ ഒരു സ്വര്‍ണ്ണമാല, കഴുത്തു പറ്റുന്ന ഒന്ന്‌ ധരിപ്പിക്കും. താലികെട്ടല്‍ എന്നാണ്‌ ഈ ചടങ്ങിന്‌ പറയുക. എങ്കിലും ഈ ചടങ്ങ്‌ മാപ്പിള കല്യാണങ്ങളില്‍ അത്ര സാധാരണമല്ല, വിരളമാണ്‌. ഇസ്ലാമിക ആചാരങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ താലികെട്ടല്‍ തുടങ്ങിയ രീതികള്‍.

വധുവിന്റെ ചടങ്ങുകള്‍ പൊതുവെ വീട്ടിനകത്ത്‌ പ്രത്യേക അറയില്‍ കൂടുതല്‍ സ്വകാര്യമായ അന്തരീക്ഷത്തിലാകും നടക്കുക. മുഴുവന്‍ അതിഥികളുടെയും മുന്നിലാവില്ല. ഇതില്‍ പ്രധാനപ്പെട്ടതാണ്‌ ഒപ്പന. മാപ്പിള സമുദായത്തിന്റെ പാരമ്പര്യ കലാരൂപം ആണ്‌ ഒപ്പന. സര്‍ണ്ണാഭരണ വിഭൂഷിതയായ വധു ഒരു സ്റ്റൂളില്‍ ഇരിക്കുന്നു. യുവതികളായ കൂട്ടുകാരികള്‍ അവള്‍ക്കു ചുറ്റും നൃത്തച്ചുവടുകള്‍ വച്ച്‌ മാപ്പിളപ്പാട്ടുകള്‍ പാടി കൈകൊട്ടി കളിക്കുന്നു. വധുവിന്‌ ആനന്ദം പറകരുന്ന അവസരമാണിത്‌.

തീരദേശത്തെ കല്ല്യാണ ചടങ്ങുകളില്‍ കല്യാണത്തിന്റെ ആദ്യ ദിവസം വധുവിന്റെ വീട്ടില്‍ നിന്ന്‌ വരന്റെ വീട്ടിലേക്ക്‌ പലതരം അപ്പങ്ങളും പലഹാരങ്ങളും വര്‍ണ്ണക്കടലാസുകളാല്‍ അലങ്കരിച്ച പാത്രങ്ങളില്‍ കൊടുത്തയക്കുന്നു. കീഡ, മുട്ടസുര്‍ക്ക, മുട്ടമാല, തേന്‍കുഴല്‍, പലതരം അപ്പങ്ങള്‍, കേക്കുകള്‍, മറ്റ്‌ മധുര പലഹാരങ്ങള്‍ എന്നിവ ഇതിലുണ്ടാവും. ഇവയെല്ലാം സൂക്ഷ്‌മമായി ഒരു 'അപ്പചേമ്പില്‍' അടക്കം ചെയ്‌തിരിക്കും. വധുവിന്റെ കുടുംബത്തിലെ ചെറു ബാല്യക്കാരായ പെണ്‍കുട്ടികളാകും 'അപ്പചെമ്പു'മായി വരന്റെ വീട്ടിലേക്കു പോവുക. പകരം വരന്റെ വീട്ടുകാര്‍ പഴങ്ങളും, ഉണക്കിയ ഈന്തപ്പഴവും മറ്റ്‌ പലഹാരങ്ങളും തിരിച്ചും നല്‍കും. ഇതു വധുവിന്റെ വീട്ടുകാര്‍ക്കുള്ള സമ്മാനമാണ്‌.

വധുവിന്റെ വീട്ടില്‍ വരനെ ഒരു ഉയര്‍ന്ന തട്ടില്‍, കൊട്ടില്‍ എന്ന്‌ ഇതിനെ വിളിക്കും, ഇരുത്തും. വര്‍ണ്ണോജ്വലമായി അലങ്കരിച്ച്‌ സുന്ദരമായ മേലാപ്പോടുകൂടിയതാകും ഈ കൊട്ടില്‍. പട്ടും സില്‍ക്കും കൊണ്ടു മൂടിയതാകും കൊട്ടിലിന്റെ മേല്‍പ്പുര. കല്യാണ ചടങ്ങുകള്‍ കഴിഞ്ഞാല്‍ വരനെ ദമ്പതികള്‍ക്കായുള്ള പ്രത്യേക കിടപ്പുമുറിയായ മണിയറയിലേക്കാനയിക്കും. വധുവിന്റെ ബന്ധുക്കള്‍ പാട്ടൊക്കി പാടി വധുവിനെ മണിയറയ്‌ക്കുള്ളിലേക്കു തള്ളി കയറ്റുന്നു. ആദ്യ നിമിഷത്തില്‍ ബഹുമാനവും ആഹ്‌ളാദവും സൂചിപ്പിക്കാനായി വെറ്റില നല്‍കിയാകും വധു വരനെ സ്വീകരിക്കുക. പകരം വരന്‍ വധുവിന്‌ ഒരു പ്രത്യേക സമ്മാനം നല്‍കും. ഒരു പുതിയ ജീവിതത്തിന്റെ ഒരുമിച്ചുള്ള തുടക്കം ആണിത്‌.

സ്വര്‍ണ്ണ കസവുകരയുള്ള പട്ടുവസ്‌ത്രങ്ങളിലാകും വധുവിന്റെ ഒരുക്കം. മാപ്പിളകല്യാണത്തിന്റെ പ്രൗഢിയും ആഡംബരവും വസ്‌ത്രങ്ങളുടെ തിളക്കത്തില്‍ പ്രതിഫലിക്കും. കല്യാണചടങ്ങുകള്‍ ഒരു ദിവസം കൊണ്ട്‌ പൂര്‍ത്തിയാവില്ല. നിരവധി ദിവസങ്ങള്‍ നീളുന്നതാണ്‌ ഇവയെല്ലാം. ഇവര്‍ക്കു മാത്രം ഉള്ള നിരവധി കീഴ്‌വഴക്കങ്ങള്‍ ഇതില്‍ കാണാം. അതിലൊന്നാണ്‌ 'മൂടയും പണവും'. അരികൊണ്ടു നിര്‍മ്മിച്ച നിരവധി ഭക്ഷ്യവസ്‌തുക്കള്‍, അപ്പങ്ങളും മറ്റും, വൃത്തിയായി വയ്‌ക്കോലില്‍ പൊതിഞ്ഞ്‌ (മൂട) വധുവിന്റെ വീട്ടിലേക്ക്‌ കൊടുത്തയക്കുന്ന ചടങ്ങാണിത്‌.

മുസ്ലീം സംസ്‌കാരം

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍