പ്രവാചകനായ മുഹമ്മദിന്റെ ശത്രുക്കളായ ഖുറൈഷിന്റെ പീഢനങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ രക്ഷിക്കാനായി നടന്ന ബദര്‍ യുദ്ധത്തിലെ രക്തസാക്ഷികളെ ആദരിക്കാനായി റംസാന്റെ 17-ാം ദിനം ബദര്‍ദിനമായി ആചരിക്കുന്നു. അന്നേദിവസം തേങ്ങാച്ചോറും ബീഫും തയ്യാറാക്കി എല്ലാവര്‍ക്കും നല്‍കുന്നു. രക്തസാക്ഷികള്‍ക്കായി പ്രത്യേക കരുണാഭ്യര്‍ത്ഥനകള്‍ നടത്തുന്നു. യുദ്ധത്തില്‍ പങ്കെടുത്ത 313 പേരെയും പരാമര്‍ശിക്കുന്ന ബദര്‍ബയ്‌ത്ത് പാരായണവും ഉണ്ടാകും.