പ്രായശ്ചിത്തത്തിന്റെ രാവ്‌ അല്ലെങ്കില്‍ രേഖപ്പെടുത്തലുകളുടെ രാവ്‌ അഗാധമായ അര്‍പ്പണബോധത്തോടെ ആചരിക്കുന്ന മതപരമായ ചടങ്ങാണ്‌. പുനരാലോചനകളുടെയും പ്രായശ്ചിത്തത്തിന്റെയും മാപ്പു നല്‍കലിന്റെയും ഉണര്‍വ്വിന്റെയും രാവാണിത്‌. പ്രാദേശിക ശീലങ്ങളും സാമുദായിക കീഴ്‌വഴക്കങ്ങളും ഒത്തുചേര്‍ന്ന ഒരു ചടങ്ങാണിത്‌. റമദാനു ശേഷമുള്ള 15-ാമത്തെ രാവിലാണ്‌ ഈ ചടങ്ങുകള്‍ നടത്തുക. ശഅബാന്റെ 15-ാം രാവിലാണ്‌ അള്ളാ എല്ലാവര്‍ക്കും പാപമോചനം നല്‍കുന്നതെന്നും അടുത്തവര്‍ഷത്തെ ഓരോരുത്തരുടെയും വിധി നിര്‍വ്വചിക്കുന്നതെന്നും അന്നത്തെ രാവില്‍ അള്ളായോട്‌ കരുണ അപേക്ഷിക്കുന്നവരെ അനുഗ്രഹിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. അങ്ങെന അനുഗ്രഹീതമായ ഈ രാവിനായി പ്രത്യേക പ്രാര്‍ത്ഥനകളും വ്രതാനുഷ്‌ഠാനങ്ങളുമായി വിശ്വാസികള്‍ കാത്തിരിക്കും. ഈ ദിനത്തിനായി എല്ലാ മോസ്‌ക്കുകളുും വൃത്തിയാക്കി, വര്‍ണ്ണ വിളക്കുകളാല്‍ അലങ്കരിക്കും. ചിലയിടങ്ങളില്‍ എണ്ണവിളക്കുകള്‍ കൊളുത്തിതൂക്കും. പുഷ്‌പാലങ്കാരങ്ങളുമുണ്ടാകും. അന്നു രാത്രി പള്ളികളില്‍ ഒത്തുചേര്‍ന്ന്‌ വിശ്വാസികള്‍ പ്രായശ്ചിത്തത്തിനും, കരുണയും, അനുഗ്രഹത്തിനുമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും. ചിലര്‍, കൂടുതലും കുട്ടികള്‍, പ്രാര്‍ത്ഥനകള്‍ ചൊല്ലി തെരുവുകളിലൂടെ നടന്ന്‌ ഭക്ഷണം ഭിക്ഷയായി സ്വീകരിക്കും. അന്നത്തെ പ്രത്യേക വിഭവം ആണ്‌ ചക്കരച്ചോറ്‌. പലരും ആ രാത്രി മുഴുവന്‍ ഖുറാന്‍ പാരായണം നടത്തും. മരിച്ചവരുടെ കബറുകള്‍ സന്ദര്‍ശിച്ച്‌ അവരുടെ ആത്മാക്കളുടെ പാപമോചനത്തിന്‌ അഭ്യര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥനകളും പതിവുണ്ട്‌.

ആചാരങ്ങളും ഉല്‍സവങ്ങളും

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍