ബിസിനസ്‌ ചെയ്യാനുളള എളുപ്പമാകട്ടെ, മെച്ചപ്പെട്ട വ്യാവസായിക നയമാവട്ടെ, സര്‍ക്കാറുമായുളള ആശയവിനിമയത്തിന്‌ ഇലക്ട്രോണിക്‌ പ്ലാറ്റ്‌ഫോം രൂപപ്പെടുത്താനായി പരിഷ്‌ക്കരിച്ച ഭൂമി ഏറ്റെടുക്കല്‍ നിയമമാവട്ടെ കേരളം ബഹുദൂരം മുന്നിലാണിപ്പോള്‍. നിക്ഷേപ തീരുമാനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്‌ത നൂറിലേറെ പദ്ധതികള്‍ 2020 ജനുവരിയില്‍ നടന്ന അസെന്‍ഡ്‌ കേരള 2020 യില്‍ വിശ്വസനീയമായ നിക്ഷേപകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയുണ്ടായി. കാസറഗോഡിനു വേണ്ടി അവതരിപ്പിച്ച ഏതാനും ബൃഹദ്‌ പദ്ധതികളാണ്‌ താഴെ കൊടുക്കുന്നത്‌.