നീളമുളള തീരമുളള, കടല്‍ക്കാഴ്‌ച്ചകള്‍ ആസ്വദിക്കാന്‍ പറ്റിയ ശാന്തമായ ദ്വീപാണ്‌ വലിയപറമ്പ. കവ്വായിക്കായലിലെ ഈ ദ്വീപിനോടു ചേര്‍ന്ന്‌ വിവിധ തരം വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയ സാഹസിക പാര്‍ക്ക്‌ സ്ഥാപിക്കുന്നത്‌ സാഹസിക പ്രേമികളായ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കും. ഇത്തരമൊരു പദ്ധതി തദ്ദേശീയരായ ധാരാളം ആളുകള്‍ക്ക്‌ വരുമാനമാര്‍ഗം കൂടി തുറക്കുന്നതായിരിക്കും. കയാക്കിങ്ങ്‌, കണ്ടലുകള്‍ക്കിടയിലൂടെ ഉളള സവാരി, പാരാസെയ്‌ലിങ്ങ്‌, ജെറ്റ്‌ സ്‌കീയിങ്ങ്‌ തുടങ്ങി വിവധ തരം വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ഇനങ്ങള്‍ക്ക്‌ ഇവിടെ സാധ്യതയുണ്ട്‌. ആറിലധികം ഏക്കര്‍ ഭൂമി ഈ പദ്ധതിയ്‌ക്കായി ഇവിടെ ലഭ്യമാണ്‌. 16 കോടി രൂപയാണ്‌ പദ്ധതിയുടെ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.