അന്താരാഷ്ട്ര ബാലചിത്രരചനാ മത്സരം 2018
ക്ലിന്റിന്റെ സ്മരണയ്ക്ക്‌
Picture of Edmund Thomas Clint

നിയമങ്ങളും വ്യവസ്ഥകളും


 1. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുള്ള കുട്ടിയ്‌ക്കും ഈ ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കാം. ഈ മത്സരം നാലു മുതല്‍ പതിനാറു വരെ വയസ്സു പ്രായമുള്ള കുട്ടികള്‍ക്കായതിനാല്‍ (01.09.2002-ലോ അതിനു ശേഷമോ 01.09.2014 -ലോ അതിനു മുന്‍പോ ജനിച്ചവര്‍) അവരുടെ മാതാപിതാക്കളോ, രക്ഷകര്‍ത്താക്കളോ ഈ മത്സരം സംബന്ധിച്ച്‌ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന നിയമങ്ങളും, വ്യവസ്ഥകളും വായിച്ച്‌ അല്ലെങ്കില്‍ അവര്‍ തെരഞ്ഞെടുക്കുന്ന ഒരു പരിഭാഷകനെ കൊണ്ട്‌ ഇംഗ്ലീഷില്‍ നിന്ന്‌ പരിഭാഷപ്പെടുത്തി വ്യവസ്ഥകളും, നിയമങ്ങളും മനസ്സിലാക്കി അംഗീകരിക്കണം.
 2. ഇന്ത്യന്‍ റിപ്പബ്‌ളിക്കിലെ എല്ലാ നിയമങ്ങളും ഈ മത്സരത്തിനു ബാധകമാവും.
 3. ഒരു രചന മത്സരത്തിനയയ്‌ക്കുന്നതോടെ മത്സരാര്‍ത്ഥിയും രക്ഷകര്‍ത്താവ്‌ അല്ലെങ്കില്‍ മാതാപിതാക്കളും മത്സരത്തിന്റെ എല്ലാ ചട്ടങ്ങളും നിബന്ധനകളും അംഗീകരിക്കുന്നു.
 4. പ്രത്യേകിച്ചു കാരണമൊന്നും പറയാതെ തന്നെ മത്സരം പൂര്‍ണ്ണമായോ, ഭാഗികമായോ റദ്ദാക്കുവാനോ, അതിന്റെ നിയമങ്ങളിലും വ്യവസ്ഥകളിലും ഭാഗികമായോ, പൂര്‍ണ്ണമായോ മാറ്റം വരുത്താനും കേരള ടൂറിസത്തിന്‌ അവകാശമുണ്ട്‌.
 5. ഈ മത്സരവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന എല്ലാ തര്‍ക്കങ്ങളിലും അന്തിമ തീരുമാനം കേരള സര്‍ക്കാരിന്റെ വിനോദ സഞ്ചാര വകുപ്പിന്റെ സെക്രട്ടറിയുടേതായിരിക്കും. മേല്‍പ്പറഞ്ഞ സെക്രട്ടറിയുടെ തീരുമാനം, അന്തിമവും അതിനു മേല്‍ അപ്പീല്‍ ഇല്ലാത്തതുമാവുന്നു.
 6. ഈ ചിത്രരചനാ മത്സരത്തിലെ മത്സരാര്‍ത്ഥി കടലാസില്‍ ബ്രഷും, ചായവും ഉപയോഗിച്ചു കേരളവുമായി ബന്ധപ്പെട്ട ചിത്രം വരയ്‌ക്കണം. അവര്‍ക്ക്‌ റഫറന്‍സിനായി കേരള ഫോട്ടോകളോ, വീഡിയോകളോ പരിശോധിക്കാം. വരച്ച ചിത്രം സ്‌കാന്‍ ചെയ്‌ത്‌ ഓണ്‍ലൈനായി കേരള ടൂറിസം വെബ്‌സൈറ്റിലേക്കിടണം. കേരള ടൂറിസം ആവശ്യപ്പെടുന്ന പക്ഷം, മത്സരാര്‍ത്ഥി താന്‍ വരച്ച ചിത്രം സ്വന്തം ചെലവില്‍ കേരള ടൂറിസത്തിനയച്ചു കൊടുക്കണം.
 7. മത്സരത്തിനു ലഭിച്ച ചിത്രങ്ങള്‍ തങ്ങളുടെ പ്രചരണ പരിപാടികളിലും മറ്റും ഉപയോഗിക്കാന്‍ കേരളത്തിന്‌ നോണ്‍ എക്‌സ്‌ക്ലൂസീവ്‌ അവകാശം ഉണ്ടായിരിക്കണം.
 8. ഈ മത്സരം സംബന്ധിച്ച ആശയ വിനിമയം പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ ആയിരിക്കും.

വിശദമായ വ്യവസ്ഥകളും, നിയമങ്ങളും പരിശോധിക്കുക

പ്രചരണ പരിപാടി


 1. ഈ മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ 2018 സെപ്‌റ്റംബര്‍ ഒന്നിന്‌ ആരംഭിക്കുന്നു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാലുടന്‍ ചിത്രങ്ങള്‍ സമര്‍പ്പിക്കാം.
 2. 2019 ജനുവരി‍, 31 വരെ രചനകള്‍ മത്സരത്തിനായി സമര്‍പ്പിക്കാം.
 3. ഏറ്റവും മികച്ച രണ്ടായിരം ചിത്രങ്ങള്‍ ഒരു സമിതി തെരഞ്ഞെടുത്ത്‌ 2019 മാര്‍ച്ച് 31 - ഓടെ പ്രദര്‍ശിപ്പിക്കും.
 4. 2019 മെയ്‌ 2-നു വിജയികളെ പ്രഖ്യാപിക്കും