ക്രിയാത്മകരാകൂ സമ്മാനം നേടൂ  

വളരെയേറെ സന്തോഷത്തോടെയാണ്‌ കേരള ടൂറിസം മൂന്നാമത്‌ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ബാലചിത്രരചനാ മത്സരം വിളംബരം ചെയ്യുന്നത്‌. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമുളള കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്ത ആദ്യത്തെ രണ്ടു മത്സരങ്ങളും വന്‍വിജയമായിരുന്നു.

മൂന്നാമത്തെ സീസണും അത്യധികം ആവേശം നിറഞ്ഞതായിരിക്കുമെന്ന്‌ ഉറപ്പാണ്‌. 4 വയസു മുതല്‍ 16 വരെയുളള ഏതൊരു കുട്ടിയ്‌ക്കും ലോകത്തിന്റെ ഏതുഭാഗത്തിരുന്നും മത്സരത്തില്‍ പങ്കാളിയാവാം. ഇത്തവണത്തെ മത്സരവിഷയം 'കേരളീയ ഗ്രാമീണ ജീവിതം' ആണ്‌. മത്സര വിജയികളാവുന്നവര്‍ക്ക്‌ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ അഞ്ചു രാത്രി നീളുന്ന കുടുംബസമേതമുളള സ്‌പോണ്‍സേര്‍ഡ്‌ യാത്രയ്‌ക്കുളള അവസരം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌
Hand

കേരളത്തിലേക്കൊരു യാത്രയ്‌ക്കുളള സുവര്‍ണാവസരം

നിങ്ങളുടെ കുട്ടി ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നതിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട സ്ഥലമായ, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക്‌ അഞ്ചു ദിവസം നീളുന്ന യാത്രയ്‌ക്കുളള സാധ്യത കൂടിയാണ്‌ ലഭിക്കുന്നത്‌.

അന്താരാഷ്ട്ര ബാലചിത്രരചനാ മത്സരം 2023 ലെ വിജയികളെ കാത്തിരിക്കുന്നത്‌ ആകര്‍ഷണീയമായ സമ്മാനങ്ങളാണ്‌.


വിശദ വിവരങ്ങള്‍ക്ക്‌
Landscape Drawing

എങ്ങനെ പങ്കെടുക്കാം

ഈ ചിത്രരചനാ മത്സരത്തില്‍ എങ്ങനെ പങ്കെടുക്കാം? മത്സരത്തില്‍ പങ്കെടുക്കാനുളള നിബന്ധനകള്‍ എന്തൊക്കെയാണ്‌ ? ഇത്തരം സംശയങ്ങള്‍ക്കുളള വിശദീകരണങ്ങള്‍ ഈ വീഡിയോയില്‍ കൊടുത്തിട്ടുണ്ട്‌. ഈ ട്യൂട്ടോറിയല്‍ വീഡിയോ കണ്ടാല്‍ എങ്ങനെ മത്സരത്തില്‍ പങ്കെടുക്കാമെന്ന്‌ എളുപ്പം മനസിലാക്കാം.

കേരളീയ ഗ്രാമീണ ജീവിതം

ഈ സീസണിലെ മത്സരവിഷയം കേരളീയ ഗ്രാമീണ ജീവിതമാണ്‌. സജീവ ഗ്രാമീണക്കാഴ്‌ച്ചകള്‍ നിറയുന്ന കേരളത്തിന്റെ ഉള്‍നാടന്‍ ഭംഗി ലോകമാകെ ശ്രദ്ധിക്കപ്പെട്ടതാണ്‌. കേരളീയ ഗ്രാമഭംഗി നിറയുന്ന ചിത്രങ്ങള്‍ ഇവിടെ കാണാം.

മുന്‍ മത്സരങ്ങളില്‍ നിന്ന്‌

#ഓര്‍മ്മയില്‍ കേരളം

വിശദവിവരങ്ങള്‍ക്കു ബന്ധപ്പെടാം

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മത്സരത്തിന്റെ കോര്‍ഡിനേറ്ററുമായി ആശയവിനിമയം നടത്താന്‍: contest@keralatourism.org / +91 70129 93589.

വിളിക്കേണ്ട സമയം: പ്രവൃത്തി ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാവിലെ 10 നും വൈകിട്ട്‌ 5നും ഇടയില്‍.

മത്സരവുമായി ബന്ധപ്പെട്ടുളള എല്ലാ ആശയവിനിമയവും ഇംഗ്ലിഷ്‌ ഭാഷയില്‍ മാത്രമായിരിക്കും.

Hand Hand