അന്താരാഷ്ട്ര ബാലചിത്രരചനാ മത്സരം 2018
ക്ലിന്റിന്റെ സ്മരണയ്ക്ക്‌
Picture of Edmund Thomas Clint

എങ്ങിനെ പങ്കെടുക്കാം ?


 1. 01. 09. 2002-ലോ അതിനു ശേഷമോ ജനിച്ചവര്‍, പക്ഷെ 01.09. 2014 നു മുന്‍പു ജനിച്ചവര്‍ - ലോകത്തിന്റെ ഏതു കോണിലുള്ളവരുമാകട്ടെ, അവര്‍ക്കീ മത്സരത്തില്‍ പങ്കെടുക്കാം.
 2. ഈ ചിത്രരചനാ മത്സരത്തിനു പ്രവേശന ഫീസില്ല
 3. ഇതു കുട്ടികള്‍ക്കായി (4 - 16 വയസ്സ്‌) നടത്തുന്ന മത്സരമായതിനാല്‍, മാതാപിതാക്കളോ, രക്ഷകര്‍ത്താക്കളോ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
 4. രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ അപേക്ഷകന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനായി ഒരു ഇ-മെയ്‌ല്‍ അയയ്‌ക്കും.
 5. അപേക്ഷകന്‍ ഇ-മെയ്‌ലില്‍ വരുന്ന ആ വെരിഫിക്കേഷന്‍ കോഡില്‍ ക്ലിക്കു ചെയ്യുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവും.
 6. ഈ ചിത്രരചനാ മത്സരത്തിന്റെ വിഷയം ‌ കേരളമാണ്'.കേരളവുമായി ബന്ധപ്പെട്ട ഏതു കാര്യവും ചിത്രത്തിനു വിഷയമാക്കാം
 7. ചിത്രം കടലാസ്സില്‍ ബ്രഷും, ചായവും ഉപയോഗിച്ചു വരയ്‌ക്കണം. ജലച്ചായം, ക്രയോണ്‍സ്‌ തുടങ്ങി മത്സരാര്‍ത്ഥിക്കിഷ്ടമുള്ള ഏതു ചായവും ഉപയോഗിക്കാം.
 8. ചിത്രം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കുട്ടിയുടെ മാതാപിതാക്കളോ, രക്ഷകര്‍ത്താവോ കേരള ടൂറിസം വെബ്‌സൈറ്റിലെ ചിത്രരചനാ മത്സരത്തിന്റെ പേജില്‍ ലോഗിന്‍ ചെയ്‌ത ശേഷം പൂര്‍ത്തിയായ ചിത്രം സ്‌കാന്‍ ചെയ്‌ത്‌ ഇമേജ്‌ അയയ്‌ക്കുക.പെയ്‌ന്റിംഗ്‌ സ്‌കാന്‍ ചെയ്‌തെടുക്കുന്ന ഫയല്‍ 5 M B യില്‍ അധികമാവാന്‍ പാടില്ല.
 9. താങ്കളുടെ രചന അയയ്‌ക്കാനുള്ള അവസാന തീയതി 31 ജനുവരി‍; 2019
 10. മത്സരാര്‍ത്ഥിക്ക്‌ ഒരിക്കല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ (പരമാവധി അഞ്ചെണ്ണം) മത്സരത്തിനയക്കാം. ഒരു മത്സരാര്‍ത്ഥിയുടെ എല്ലാ ചിത്രങ്ങളും ഒരു ലോഗിന്‍ ഐഡി ഉപയോഗിച്ചയക്കണം.
 11. രക്ഷകര്‍ത്താവിനോ, മാതാപിതാക്കള്‍ക്കോ, ഒന്നിലധികം കുട്ടികളെ മത്സരത്തിനു ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ഓരോ ആളുടെ പേരും, വിലാസവും ഓരോ ഇ-മെയ്‌ല്‍ ഐ.ഡി. ഉപയോഗിച്ചയയ്‌ക്കുക. ഒരു ഇ-മെയ്‌ല്‍ ഐ.ഡി. ഉപയോഗിച്ചുള്ള രജിസ്‌ട്രേഷന്‍ ഒരു മത്സരാര്‍ത്ഥിക്കു മാത്രമാണ്‌.

ഇപ്പോള്‍ തന്നെ രജിസ്‌റ്റര്‍ ചെയ്യൂ.