അന്താരാഷ്ട്ര ബാലചിത്രരചനാ മത്സരം 2018
ക്ലിന്റിന്റെ സ്മരണയ്ക്ക്‌
Picture of Edmund Thomas Clint

അമ്പരപ്പിക്കുന്ന സമ്മാനങ്ങള്‍ താങ്കളെ കാത്തിരിക്കുന്നു...


നിങ്ങളുടെ കുട്ടികള്‍ മത്സരിച്ചു വിജയിച്ചു നേടിയ ഒരു അവധിക്കാല ടൂര്‍ പാക്കേജ്‌ - എങ്ങിനെയുണ്ട്‌ ആ ഐഡിയ?

കൊള്ളാം അല്ലേ ? എങ്കില്‍ ഇതാ ഒരു അവസരം നിങ്ങള്‍ക്കു മുന്നില്‍

ചിത്രരചനാ മത്സരത്തില്‍ നിങ്ങളുടെ കുട്ടി വിജയിച്ചാല്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌ - കേരളത്തിലേക്ക്‌ - ഒരു അഞ്ചു ദിവസ ടൂര്‍ പാക്കേജ്‌

ക്ലിന്റ്‌ സ്‌മാരക അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തിലെ ഭാഗ്യശാലികളായ വിജയികള്‍ക്ക്‌ വിസ്‌മയകരമായ സമ്മാനങ്ങള്‍ കരുതി വച്ചിരിക്കുന്നു.

കൂടുതല്‍ അറിയുവാന്‍ വായിച്ചു നോക്കൂ... സമ്മാനങ്ങള്‍ അഞ്ചു വിഭാഗങ്ങളിലായി തരം തിരിച്ചിരിക്കുന്നു:

ലോകത്തിന്റെ ഏതു കോണില്‍ നിന്നും കേരളത്തിലേക്ക്‌ ഒരു യാത്ര

10 വിജയികള്‍

ഇന്ത്യയ്‌ക്കു പുറത്ത്‌ ലോകത്തിന്റെ ഏതു കോണില്‍ നിന്നുമുള്ള പത്തു വിജയികള്‍ക്ക്‌ കേരളത്തിലേക്ക്‌ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ടൂര്‍ പാക്കേജ്‌. വിജയിക്കൊപ്പം രണ്ടു കുടുംബാംഗങ്ങള്‍ക്കും ഈ ട്രിപ്പില്‍ പങ്കെടുക്കാം.

പ്രശാന്തസുന്ദരമായ ഈ നാട്ടിലേക്ക്‌ ഒരു അവധിക്കാലത്തിനു തയ്യാറെടുക്കൂ.

ഇരുപതു വിജയികള്‍

വിദേശത്തു നിന്നുള്ള അടുത്ത 20 വിജയികള്‍ക്ക്‌ മൊമെന്റോകള്‍

ഇന്ത്യയില്‍ എവിടെ നിന്നും കേരളത്തിലേക്ക്‌ ഒരു വിനോദ യാത്ര

5 വിജയികള്‍

ഇന്ത്യയ്‌ക്കുള്ളില്‍ നിന്നുള്ള അഞ്ചു വിജയികള്‍ക്കു വരെ കേരളത്തിലേക്ക്‌ ഒരു പഞ്ചദിന ടൂര്‍ പാക്കേജ്‌ രണ്ടു കുടുംബാംഗങ്ങള്‍ക്കും വിജയിയെ അനുഗമിക്കാം.

നമ്മുടെ നാട്ടിലെ ഏറ്റവും സുന്ദരമായ സംസ്ഥാനങ്ങളിലൊന്നില്‍ കുടുംബത്തിനൊപ്പം അവധിക്കാലം ചെലവഴിക്കുന്നത്‌ എത്ര ഉല്ലാസകരമായ ഒരു അനുഭവമായിരിക്കും ?!

25 വിജയികള്‍

അടുത്ത ഇരുപത്തിയഞ്ചു വിജയികള്‍ക്കു 10,000 രൂപ വീതം ക്യാഷ്‌ പ്രൈസായി നല്‍കുന്നു.

കേരളത്തില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്കു വിസ്‌മയകരങ്ങളായ സമ്മാനങ്ങള്‍!

40 വിജയികള്‍ക്ക്‌

കേരളത്തില്‍ നിന്നുള്ള വിജയികള്‍ക്കു പ്രത്യേക ക്യാഷ്‌ പ്രൈസുകള്‍

കേരളത്തില്‍ നിന്നുള്ള നാല്‌പതു വിജയികള്‍ക്കു പതിനായിരം രൂപ വീതം ക്യാഷ്‌ പ്രൈസ്‌ നല്‌കുന്നു.

ഇന്ത്യയ്‌ക്കു പുറത്തു നിന്നുള്ള പ്രമോട്ടര്‍മാര്‍

5 വിജയികള്‍

ഈ മത്സരത്തിന്‌ ഇന്ത്യയ്‌ക്കു പുറത്തു നിന്ന്‌ ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്ന അഞ്ചു പ്രമോട്ടര്‍മാര്‍ക്ക്‌ കേരളത്തിലേക്ക്‌ ഒരു പഞ്ചദിന ടൂര്‍ പാക്കേജ്‌

ഇന്ത്യയില്‍ നിന്നുള്ള (പക്ഷേ കേരളത്തിനു പുറത്തു നിന്നുള്ള പ്രമോട്ടര്‍മാര്‍)

5 വിജയികള്‍

ഇന്ത്യയ്‌ക്കകത്തു നിന്നും (പക്ഷേ കേരളത്തിനു പുറത്തു നിന്നും) പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുന്ന അഞ്ചു പ്രമോട്ടര്‍മാര്‍ക്ക്‌ കേരളത്തിലേക്കു പഞ്ചദിന ടൂര്‍ പാക്കേജ്‌ആകെ 110 വിജയികള്‍!!

പതിനഞ്ചു പേര്‍ക്കു കേരളത്തിലേക്ക്‌ ഫാമിലി ട്രിപ്പ്‌

പത്തു പേര്‍ക്കു കേരളത്തിലേക്കു ട്രിപ്പ്‌!


ഇന്നു തന്നെ രജിസ്‌റ്റര്‍ ചെയ്യൂ... ഏറ്റവും വലിയ ഓണ്‍ലൈന്‍ പെയ്‌ന്റിംഗ്‌ കോംപറ്റീഷനിലേക്ക്‌.