റംസാന്റെ 26-ാം രാവായ ലൈലത്-അല്‍-ക്വാദര്‍ (കരുത്തിന്റെ രാവ്) മാപ്പിള മുസ്ലീങ്ങള്‍ അഗാധമായ അര്‍പ്പണബോധത്തോടെ ആചരിക്കുന്നു. ഹിജ്‌റ കലണ്ടര്‍ പ്രകാരം ഒരു ദിനം തുടങ്ങുന്നത് സൂര്യാസ്‌തമനത്തോടെയാണ്. അറബിക് കലണ്ടറിലെ 27-ാം രാത്രി അങ്ങനെ പൊതുകലണ്ടറിലെ 26-ാം രാവായി മാറുന്നു. റമദാനില്‍ ഏറ്റവും അനുഗ്രഹീതമായ രാവ് ഈ ഇരുപത്തേഴാം രാവാണ്. പ്രവാചകനായ മുഹമ്മദിന് ആദ്യത്തെ വെളിപാട് മനസ്സിലുദിക്കുന്നത്, ഖുറാനിലെയും, ആ രാവിലാണ്.
ഖുറാനില്‍ (സുറാ-അല്‍-ക്വാദര്‍) ഈ രാവിനെ 'ആയിരം മാസങ്ങളേക്കാള്‍ മികച്ചത്' എന്നാണ് വിശേഷിപ്പിക്കുന്നത്. ആത്മീയമായി അത്ര പ്രാധാന്യമുള്ള രാവാണിത്. അള്ള രാഷ്ട്രങ്ങളുടെയും ഓരോ വ്യക്തികളുടേയും അടുത്ത ഒരു വര്‍ഷത്തെ വിധി നിര്‍ണ്ണയിക്കുന്നത് ഈ രാവിലാണ് എന്നാണ് വിശ്വാസം. ആത്മാര്‍ത്ഥമായി ഉള്ളുതുറന്ന് ആ രാവില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്കും മാപ്പിന് അപേക്ഷിക്കുന്നവര്‍ക്കും അള്ള കരുണയും അനുഗ്രഹവും ചൊരിയും.
വ്രതാനുഷ്‌ഠാനം, പ്രാര്‍ത്ഥനകള്‍, ഖുറാന്‍ പാരായണം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വര്‍ദ്ധിതമായ അര്‍പ്പണബോധത്തോടെ വിശ്വാസികള്‍ കരുത്തിന്റെ രാവിനെ സമീപിക്കുന്നു. പ്രാര്‍ത്ഥനകളിലും ശരണാഭ്യര്‍ത്ഥനകളിലും അവര്‍ രാവു മുഴുവന്‍ പള്ളികളിലോ വീട്ടിലോ കഴിയുന്നു. പ്രത്യേക ചടങ്ങും ചില പള്ളികളില്‍ കാണും. ഖതും-ഉള്‍-ഖുറാന്‍ എന്നിതിനെ വിളിക്കും. സുറാ-അല്‍-ക്വാദറും, സുറാ-യാ-സിന്നും പാരായണം ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇവ വര്‍ധിതമായ അനുഗ്രഹങ്ങള്‍ക്കുപകരിക്കും. ഇമാമിന്റെ നേതൃത്വത്തില്‍ മോസ്‌കുകളില്‍ സമൂഹ ശരണപ്രാര്‍ത്ഥനകളും നടക്കും. മലപ്പുറത്തെ മാദിന്‍ അക്കാദമിയില്‍ പ്രത്യേക സംഗമം ഇക്കാലത്ത് പതിവാണ്. ആയിരങ്ങളാണ് ഇവിടെ ദുവാ ചടങ്ങിനെത്തുക.
റമദാന്‍ 26-ാം നാളിലാണ് ലൈലത്-അല്‍-ക്വാദര്‍ എന്നു പറയുമെങ്കിലും ഇത് കൃത്യ തീയതിയല്ല. റമദാന്റെ അവസാന പത്തുദിവസങ്ങളില്‍ പ്രവാചകനായ മുഹമ്മദിന്റെ വചനങ്ങളനുസരിച്ച് ഇടവിട്ട് വരുന്ന ഒറ്റയക്ക രാവുകളില്‍ ഇത് ആചരിക്കുന്നവരുമുണ്ട്.
ലൈലത്-അല്‍-ക്വാദറിന്റെ പുലര്‍ച്ചേ ദരിദ്രരായവര്‍ സമ്പന്നരുടെ വീട്ടില്‍ കരുണ തേടിയെത്തും. ചില വലിയ സമ്പന്ന വീടുകളില്‍ ഇവരുടെ നീണ്ട നിരയും കാണും. ഈ ദിവസങ്ങളില്‍ കലത്തപ്പം പ്രത്യേക മധുരപലഹാരം ഉണ്ടാക്കും. ശര്‍ക്കര, തേങ്ങ, അരി തുടങ്ങിയ ചേരുവകള്‍ ചേര്‍ത്ത് ആവിയില്‍ ഉണ്ടാക്കുന്നവയാണ് കലത്തപ്പം. തറാവിഹ് പ്രാര്‍ത്ഥനകള്‍ക്കു ശേഷം കലത്തപ്പം വിതരണം ഉണ്ടാകും.
മലബാറിലെ മാപ്പിള സംസ്കാരത്തിൽ ഇരുപത്തേഴാം രാവിനെക്കുറിച്ചും ലൈലത്തുൽ ഖദ്‌റിനെക്കുറിച്ചും പ്രതിപാദിക്കുന്ന നിരവധി മനോഹരമായ മാപ്പിളപ്പാട്ടുകൾ പ്രചാരത്തിലുണ്ട്. ഇത് ഈ രാവിന് മലയാളി മുസ്ലിങ്ങൾക്കിടയിലുള്ള സാംസ്കാരിക സ്വാധീനം വ്യക്തമാക്കുന്നു.
ലൈലത്തുൽ ഖദ്‌ർ കഴിഞ്ഞുവരുന്ന പ്രഭാതത്തിലെ സൂര്യന് അമിതമായ ചൂടോ പ്രകാശമോ ഉണ്ടാവില്ലെന്നും, ആ രാത്രി അമിതമായ ചൂടോ തണുപ്പോ ഇല്ലാത്ത ശാന്തമായ ഒന്നായിരിക്കുമെന്നും ഹദീസുകളിൽ സൂചനയുണ്ട്.
ഈ പുണ്യരാവിൽ പാപമോചനത്തിനായി വിശ്വാസികൾ പള്ളികളിലും വീടുകളിലും പ്രത്യേകമായി 'തസ്ബീഹ് നിസ്കാരം' നിർവ്വഹിക്കാറുണ്ട്.
റമദാൻ അവസാനത്തിലേക്ക് അടുക്കുന്നതോടെ പാവപ്പെട്ടവർക്ക് നൽകേണ്ട നിർബന്ധിത ദാനമായ 'ഫിത്തർ സകാത്ത്' നൽകുന്നതിനുള്ള ഒരുക്കങ്ങളും ഈ രാവുകളോട് അനുബന്ധിച്ച് സജീവമാകാറുണ്ട്.