മലബാറി മുസ്ലിങ്ങൾക്കിടയിൽ പ്രചാരത്തിലുളള ഒരു കലാരൂപം. വിവാഹവേളകളിലും മറ്റ് സാംസ്കാരിക ആഘോഷവേദികളിലും ദഫ്മുട്ട് അവതരിപ്പിക്കാറുണ്ട്. സംഘം ചേർന്നാണ് ദഫ്മുട്ട് അവതരിപ്പിക്കുക. ദഫ് എന്നു പേരായ ചെറിയ, വട്ടത്തിലുളള സംഗീതോപകരണത്തിൽ താളത്തിലടിച്ചാണ് അവതരണം. സംഘത്തലവൻ ഈരടികൾ പാടുകയും സംഘാംഗങ്ങൾ ഏറ്റുപാടുകയും ചെയ്യും. പാട്ടുകൾ സാധാരണയായി വീരന്മാരെയോ, രക്തസാക്ഷികളെയോ, വിശുദ്ധന്മാരെയോ വർണിച്ചുകൊണ്ടുളളതായിരിക്കും. ദിവസത്തിലേതു സമയത്തും ദഫ്മുട്ട് അവതരിപ്പിക്കാം.