കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഏറെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവ വാസ്തുനിര്‍മ്മിതികളുടെ അമ്പരപ്പിക്കുന്ന ഭംഗിയില്‍ തുടങ്ങി പ്രകൃതിയുടെ നിഗൂഢ മനോഹാരിതകള്‍ വരെ ഒളിപ്പിക്കുന്നവയാണ്. സഞ്ചാരിയുടെ ലക്ഷ്യം ഇവ കണ്ടെത്തലും പ്രാദേശിക സംസ്കാരവും ജീവിതശൈലിയും തിരിച്ചറിയലുമാവാം. ഇത്തരം 'സഞ്ചാരികളുടെ സ്വര്‍ഗ്ഗ'ങ്ങളുടെ പട്ടികയാണിവിടെ നൽകിയിരിക്കുന്നത്.