കളരിപ്പയറ്റ്

 

കേരളത്തിന്റെ തനതു ആയോധനകലയാണ് കളരിപ്പയറ്റ്. ഏറ്റവും പഴക്കമാർന്ന ആയോധനകലകളിൽ ഒന്നായ കളരിപ്പയറ്റ് കേരളത്തിന്റെ അഭിമാനമാണ്. കളരിപ്പയറ്റ് അഭ്യസിക്കാനും കളരിയെ കുറിച്ച് പഠിക്കാനുമായി വിദേശനാടുകളിൽനിന്നും പോലും ആളുകളെത്താറുണ്ട്.

ശരീരമാകെ എണ്ണയിട്ടുഴിയലാണ് പരിശീലനത്തിന്റെ ആരംഭഘട്ടം. എണ്ണയിട്ടുഴിയല്‍ പൂര്‍ണ്ണമാകുന്നതോടെ ശരീരം എങ്ങിനെയും വഴങ്ങും, എന്തിനും സജ്ജമാകും. ചാട്ടം, ഓട്ടം, മറിച്ചില്‍ എന്നിങ്ങനെ അടിസ്ഥാനപാഠങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാണ് അടുത്ത ഘട്ടമായ ആയുധപരിശീലനം. വാള്‍, കഠാര, കുന്തം, ഉറുമി, അമ്പ്, വില്ല് എന്നീ ആയുധങ്ങള്‍ ഉപയോഗിക്കേണ്ട വിധം പഠിപ്പിക്കും.

മനസ്സും ശരീരവും ഏകാ​ഗ്രമാക്കാനാണ് കളരി പഠിപ്പിക്കുന്നത്. കളരിയോട് അനുബന്ധിച്ച് സവിശേഷമായ ചികിത്സാരീതിയുമുണ്ട്.  കളരികള്‍ ചിലയിടത്ത് ആരാധനാ കേന്ദ്രങ്ങള്‍ കൂടിയാണ്. കളരി പരിശീലനം പൂർത്തിയായിക്കഴിഞ്ഞും എണ്ണയിട്ടുഴിയലും അഭ്യാസപരിശീലനവും ചിട്ടയായി തുടര്‍ന്നാലെ ശരീരത്തിന്റെ വടിവും ആരോഗ്യവും നിലനില്‍ക്കുകയുളളൂ.

District Tourism Promotion Councils KTDC KTIL Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2024. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close