വടക്കൻ മലബാർ പ്രദേശത്ത് പ്രചാരത്തിലുളള നാടൻ കലാരൂപമാണ് കോൽക്കളി. താളനിബദ്ധമാണ് കോൽക്കളി. നിലവിളക്കിനു ചുറ്റുമായി ഇരുകൈകളിലും ചെറിയ വടികളേന്തി പാട്ടിന്റെ താളത്തിനൊത്ത് അവ പരസ്പരം അടിച്ചാണ് നൃത്തം ചെയ്യുന്നത്. നൃത്തച്ചുവടുകൾ മാറിക്കൊണ്ടേയിരിക്കുമെങ്കിലും കോലടി ഒന്നുപോലും തെറ്റില്ല. മലബാറിൽ മുസ്ലിം പുരുഷന്മാരാണ് കൂടുതലായും കോൽക്കളി അവതരിപ്പിക്കാറ്.