കോട്ടയം, തൃശൂർ ജില്ലകളിലെ സുറിയാനി ക്രിസ്ത്യാനി വിഭാഗത്തിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ് മാർഗംകളി. കത്തിച്ചുവെച്ച നിലവിളക്കിനു ചുറ്റുമായി പന്ത്രണ്ടുപേരടങ്ങുന്ന ഒരു സംഘം നർത്തകിമാർ നൃത്തമവതരിപ്പിക്കുന്നു. നിലവിളക്ക് ക്രിസ്തുവും പന്ത്രണ്ടു നർത്തകിമാർ ക്രിസ്തുശിഷ്യരുമാണെന്നാണ് സങ്കല്പം.
ക്രിസ്ത്യാനി സ്ത്രീകളുടെ പാരമ്പര്യവേഷമായ വെളള ചട്ടയും മുണ്ടും നേര്യതുമാണ് മാർഗം കളിക്കു ധരിക്കുക.
രണ്ടുഭാഗമായാണ് മാർഗംകളി അവതരിപ്പിക്കുക. ആദ്യഭാഗത്ത് തോമാ ശ്ലീഹായുടെ ജീവിതകഥയും രണ്ടാം പകുതിയിൽ കൃത്രിമമായുണ്ടാക്കിയ വാളും പരിചയുമേന്തിയുളള ആയോധനച്ചുവടുകളുമാണ്.