തെക്കൻ മലബാറിലെ ദേവീക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് അരങ്ങേറുന്ന അനുഷ്ഠാന കലാരൂപം. കാളി (തിറ)യായും പൂതങ്ങളായും വേഷം കെട്ടുന്ന നർത്തകർ വീടുകൾ തോറും കയറിയിറങ്ങുന്നു. തിറ മുഖംമൂടി അണിയുമ്പോൾ പൂതങ്ങൾ മുടിയണിഞ്ഞവരാണ്. ദാരികനെ വധിക്കാനായി കാളിയ്ക്കൊപ്പം രൂപമെടുത്തവരാണത്രെ പൂതങ്ങൾ. നവംബർ മുതൽ മെയ്മാസം വരെയാണ് പൂതനും തിറയും ഗ്രാമവീഥികൾ കൈയടക്കുന്നത്.

















