കേരളത്തിൽ പ്രചാരത്തിലുളളതും ജനകീയവുമായ കലാരൂപം. അമ്പലമുറ്റത്തും സാംസ്കാരിക വേദികളിലും ഒരുപോലെ സ്ഥാനം പിടിച്ചിട്ടുളള തുളളലിനെ ജനപ്രിയമാക്കുന്നത് നർമ്മത്തിൽ പൊതിഞ്ഞ സാമൂഹികവിശകലനവും വിമർശനവുമാണ്.
പതിനെട്ടാം നൂറ്റാണ്ടിൽ കവി കുഞ്ചൻ നമ്പ്യാരാണ് പിൽക്കാലത്ത് സാധാരണക്കാരന്റെ കഥകളി എന്നറിയപ്പെട്ട ഓട്ടൻ തുളളലിന് രൂപം നൽകിയത്. കഥകളിയുടേതിന് സാമ്യമുളള ഉടുത്തുകെട്ടാണ് തുളളലിനും ഉപയോഗിക്കുന്നത്. പശ്ചാത്തലത്തിൽ തുളളൽ പാട്ടുകാരനും ഇലത്താളവും മൃദംഗം അല്ലെങ്കിൽ തൊപ്പിമദ്ദളവും തുളളൽ കലാകാരന് പിന്തുണ നൽകുന്നു. തുളളൽ മൂന്നുവിധമുണ്ട് - ഓട്ടൻതുളളൽ, ശീതങ്കൻ തുളളൽ, പറയൻ തുളളൽ.