സാവകാശം പ്രശസ്തിയിലേക്കുയരുന്ന ഉല്ലാസ കേന്ദ്രമാണ് ധോണി മല. അടിവാരത്തിൽ നിന്നു മൂന്നു മണിക്കൂർ നടന്നാല്‍ നിബിഡ വനത്തിലെത്തും. പ്രകൃതിയുടെ മറ്റൊരു മോഹനഭാവമാണിവിടെ കാണാനാവുക. അപൂർവസസ്യങ്ങളുടെ കലവറയായ ധോണിയുടെ ചെരിവുകളിൽ ആനയടക്കമുളള കാട്ടുമൃഗങ്ങൾ ധാരാളമുണ്ട്. ഉയരം കൂടുന്നതിന് അനുസരിച്ച് മൂടൽമഞ്ഞും തണുപ്പും വന്നുപൊതിയുന്ന ധോണിയിലേക്കുളള നടത്തം ഹൃദ്യമായ ഒരനുഭവമായിരിക്കും.
പ്രവേശന നിരക്ക്നൂറ് രൂപ
ധോണിമല യാത്രക്ക് മുൻകൂട്ടി അനുവാദം വാങ്ങണം.
ഫോറെസ്റ് റേഞ്ച് ഓഫീസർ, ഒലവക്കോട്
ഫോൺ: : +91 491 2555815
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: പാലക്കാട്, ധോണി റോഡിലേക്ക് 12 കി. മീ. | അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂർ, 78 കി. മീ., കോഴിക്കോട് 101 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 10.862304, രേഖാംശം : 76.622658