ഡ്രീം വേൾഡ്

 

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന വാട്ടര്‍ തീം പാര്‍ക്ക്‌ ആണ് ഡ്രീം വേൾഡ്. നാൽപ്പത്തിരണ്ടിലധികം റൈഡുകളാണ് ഈ പാർക്കിന്റെ പ്രത്യേകത. മിക്കവാറും എല്ലാം വാട്ടർറൈഡുകളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വാട്ടര്‍ തീം പാർക്കുകളിൽ ഒന്നാണിത്. എട്ടടി ആഴത്തിലുള്ള വേവ് പൂൾ, മുപ്പതടി ഉയരത്തിലുള്ള റാഫ്റ്റ് ഡ്രൈവ് എന്നിവ റൈഡുകളിലെ പ്രത്യേകതകൾ ആണ്.

അതിരപ്പിള്ളിയുടെ മനോഹര പശ്ചാത്തലത്തിൽ ആകർഷണീയമായാണ് ഈ വാട്ടർ തീം പാർക്ക് ഒരുക്കിയിട്ടുളളത്. ഭം​ഗിയായി സംരക്ഷിക്കുന്ന നടപ്പാതകളും ഇഷ്ടംപോലെ ഭക്ഷണശാലകളും സഞ്ചാരികളെ കാത്തിരിക്കുന്നു. തോരാത്ത ശുദ്ധജലത്തിൽ ദിവസം മുഴുവനും ക്രമീകരിച്ചിരിക്കുന്ന റെയ്ൻ ഡാൻസ് ഇവിടത്തെ പ്രത്യേകതയാണ്. സ്തീകൾക്കും കുട്ടികൾക്കുമായുളള മെർമെയ്‍ഡ് നീന്തല്‍ കുളങ്ങളുണ്ട് ഇവിടെ. കുട്ടികൾക്കായി എണ്ണമറ്റ വിനോദസൗകര്യങ്ങളുളള മൾട്ടി ​ഗെയിം കോംപ്ലക്സ്, വീഡിയോ ​ഗെയിമുകൾ, പ്രാർത്ഥനാമുറികൾ, വസ്ത്രം മാറാനും സൂക്ഷിക്കാനും ലോക്കർ സൗകര്യമുളള വിശാലമായ മുറികൾ, വസ്ത്രവിൽപനശാലകൾ എന്നിവയ്ക്കു പുറമേ, മികച്ച ഭക്ഷണശാലയും വൈദ്യസഹായം ലഭ്യമായ ക്ലിനിക്കുകളുമുണ്ട്. കൂടാതെ, ആധുനിക സൗകര്യങ്ങളുളള കോൺഫറൻസ് ഹാളുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പ്രകൃതിയുടെ മടിത്തട്ടിൽ സർവ്വവിധ സൗകര്യങ്ങളോടെ തയ്യാറാക്കിയിട്ടുളള ഡ്രീം വേൾഡ് ഉളളിലെ കുട്ടിത്തത്തെ കെട്ടഴിച്ചുവിടാനുളള കളിസ്ഥലം കൂടിയാണ്. ഒരിക്കൽ കൂടി ബാല്യത്തിന്റെ ആഹ്ലാദമനുഭവിച്ച് തിരികെപ്പോകാം.

വിശദ വിവരങ്ങൾക്ക്

അതിരപ്പിള്ളി റോഡ് 
കാഞ്ഞിരപ്പിള്ളി, ചാലക്കുടി
തൃശൂർ - 680 721
ഫോണ്‍: +91 480 2746935, 2746955, 2747665
വെബ്സൈറ്റ്: www.dreamworldwaterpark.com

എങ്ങനെ എത്താം

അടുത്തുളള റെയിൽവേ സ്റ്റേഷൻ: ചാലക്കുടി : 11 കി. മീ., തൃശൂർ : 39 കി. മീ. | അടുത്തുളള
വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 31 കി. മീ.

ഭൂപട സൂചിക

അക്ഷാംശം: 10.306137, രേഖാംശം: 76.401615

District Tourism Promotion Councils KTDC KTIL Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism
Muziris Heritage saathi nidhi Sahapedia Food Craft Institute
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2025. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close