എടക്കൽ ഗുഹകൾ

 

എടക്കൽ ഗുഹകളിലേക്കുള്ള യാത്ര ഭൂതകാലത്തിലേക്കുള്ള  സഞ്ചാരം കൂടിയാണ്. സുൽത്താൻ ബത്തേരിയിൽനിന്നും പത്തു കിലോമീറ്റർ അകലെയുള്ള എടക്കൽ ഗുഹകൾ ചരിത്രകാരന്മാർക്കു പ്രിയപ്പെട്ട ഇടമാണ്. നമ്മുടെ പൂർവികരുടെ ജീവിത രീതിയിലേക്ക് വെളിച്ചം വീശുന്ന വിലപ്പെട്ട വിവരങ്ങളാണ് ഈ ഗുഹകളുടെ ചുവരുകളിൽ കൊത്തിയിട്ടിരിക്കുന്നത്. ഒരു വലിയ പാറ രണ്ടായി പിളർന്നുണ്ടായ ​ഗുഹകളാണിവ. അമ്പുകുത്തി മലയുടെ മുകളിലാണ് എടക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. മലമുകളിലേക്കുളള യാത്രയിലുടനീളം കാപ്പിപ്പൂവിന്റെ  സുഗന്ധം കൂടെയുണ്ടാവും. 

എങ്ങനെ എത്താം

അടുത്തുളള റെയിൽവേ സ്റ്റേഷൻ: കോഴിക്കോട്, സുൽത്താൻ ബത്തേരിയിൽ നിന്നും 97 കി. മീ.   | അടുത്തുളള വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം,  കോഴിക്കോട് നഗരത്തിൽ നിന്നും 23 കി. മീ.

ഭൂപട സൂചിക

അക്ഷാംശം :11.626764, രേഖാംശം:  76.234202

District Tourism Promotion Councils KTDC Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia

Toll free No: 1-800-425-4747 (Within India only)

Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2022. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis Multimedia.
×
This wesbite is also available in English language. Visit Close