കടമ്പ്രയാര്‍ ബോട്ടിങ്ങ് കേന്ദ്രം

 

എറണാകുളം ജില്ലയില്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലാണ് കടമ്പ്രയാർ ബോട്ടിങ്ങ് കേന്ദ്രം. പരിസ്ഥിതി സൗഹൃദ ഗ്രാമം കൂടിയാണ് കടമ്പ്രയാർ. ഇവിടെ പലതരം ബോട്ട് യാത്രാസൗകര്യങ്ങള്‍ ഉണ്ട്. എല്ലാ സന്ദര്‍ശകര്‍ക്കും ഇഷ്ടപ്പെടുന്ന മറ്റ് ഒട്ടനവധി കൗതുകക്കാഴ്ചകളും. വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിനോട് അടുത്താണ് ഈ കേന്ദ്രം. തെളിഞ്ഞ നീരൊഴുക്കും സമൃദ്ധമായ വയലേലകളും തെങ്ങിന്‍ തോപ്പുകളും ചേർന്ന് തനത് ​ഗ്രാമഭം​ഗി വരച്ചിടുന്നു. ശാന്തമായ ഒരു സായാഹ്നസവാരിയ്ക്ക് ഈ സ്ഥലം യോജിച്ചതാണ്.

ബോട്ട് യാത്രാ സമയം

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ.

ടിക്കറ്റ് നിരക്ക്

സ്പീഡ് ബോട്ട് - ഒരു മണിക്കൂര്‍ (ഏറിയാല്‍ ഏഴു മുതിര്‍ന്നവര്‍) - 700 രൂപ | പെഡല്‍ ബോട്ട് - ഒരു മണിക്കൂര്‍ (ഏറിയാല്‍ 3 പേര്‍) - 100 രൂപ | കുട്ടവഞ്ചി (കോറക്ക്ള്‍ ബോട്ട്), അരമണിക്കൂര്‍ (ഏറിയാല്‍ 3 പേര്‍) - 100 രൂപ.

വിശദ വിവരങ്ങൾക്ക്

ഡിറ്റിപിസി, എറണാകുളം, ഫോണ്‍ - + 91 484 2367334
കടമ്പ്രയാര്‍ ഇക്കോ ടൂറിസം ഗ്രാമവും ബോട്ട് ക്ലബ്ബും പഴങ്ങനാട്, കിഴക്കമ്പലം, എറണാകുളം - 683562 ഫോണ്‍ : + 91 4846 434443, മൊബൈല്‍ : + 91 773643443, + 91 8606999855

ഭൂപടസൂചിക

അക്ഷാംശം : 9.997384, രേഖാംശം : 76.367861

District Tourism Promotion Councils KTDC Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia

Toll free No: 1-800-425-4747 (Within India only)

Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2022. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis Multimedia.
×
This wesbite is also available in English language. Visit Close