കേരള കലാമണ്ഡലം

 

കേരളീയ നൃത്തകലകൾ അഭ്യസിപ്പിക്കുന്ന കല്പിത സർവകലാശാലയാണ് കേരള കലാമണ്ഡലം. 1930ൽ വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേർന്നാണ് കലാമണ്ഡലം സ്ഥാപിച്ചത്. തൃശ്ശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയുടെ തീരത്തായാണ് സ്ഥാപനം. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, നങ്ങ്യാര്‍കൂത്ത്, പഞ്ചവാദ്യം എന്നിവയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഡീംഡ് സര്‍വ്വകലാശാലയാണിത്. ​ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അധ്യയനം. ഇതിനായി പ്രത്യേകം കളരികളുണ്ട്. കലാമണ്ഡലത്തിന്റെ നടനവേദിയായ കൂത്തമ്പലത്തില്‍ സംസ്ഥാനത്തെയും പുറത്തുനിന്നുമുളള പ്രമുഖരുടെ കലാപ്രദര്‍ശനങ്ങള്‍ സാധാരണയാണ്. ക്ഷേത്രമതില്‍കെട്ടിനു പുറത്ത് ഇത്തരമൊരു കൂത്തമ്പലം കലാമണ്ഡലത്തില്‍ മാത്രമാണുള്ളത്. നാട്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന 108 കരണങ്ങള്‍ (നൃത്യ നില്പുകള്‍) ഇതിന്റെ കരിങ്കല്‍ തൂണുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലോകമാകെയുള്ള കലാ സ്‌നേഹികള്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകളും മറ്റ് ധനസഹായങ്ങളും ലഭ്യമാണ്.

വിശദ വിവരങ്ങൾക്ക്

കേരള കലാമണ്ഡലം
വള്ളത്തോള്‍ നഗര്‍, ചെറുതുരുത്തി
തൃശ്ശൂര്‍, കേരളം - 679531
ഫോണ്‍ : + 91 488 2462418

എങ്ങനെ എത്താം

അടുത്തുളള റെയില്‍വേസ്‌റ്റേഷന്‍ : ഷൊര്‍ണ്ണൂര്‍  4 കി. മീ.  വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം,  81 കി. മീ.

ഭൂപട സൂചിക

അക്ഷാംശം : 10.746969 രേഖാംശം : 76.279335

മറ്റു സ്ഥല വിവരങ്ങൾ

ജില്ലാ ആസ്ഥാനത്തു നിന്ന് ദൂരം : 32 കി. മീ. വടക്കു ദിശയില്‍.

District Tourism Promotion Councils KTDC Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia

Toll free No: 1-800-425-4747 (Within India only)

Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2023. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close