കേരളത്തിലെ പ്രമുഖ ആന പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ് പത്തനംതിട്ടയിലെ കോന്നി. വര്‍ഷത്തില്‍ എല്ലാ സമയത്തും സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണിത്. ഇവിടത്തെ പ്രധാന ആകര്‍ഷണം ആനകള്‍ക്കായുള്ള ഭീമന്‍ മരക്കൂടുകളാണ്. ആനക്കൂട് എന്ന് വിളിക്കുന്ന ഇവയില്‍ മൂന്നും നാലും ആനകളെ പാര്‍പ്പിക്കാനുള്ള വലുപ്പമുണ്ട്. കാട്ടില്‍ കൂട്ടം തെറ്റി ഉപേക്ഷിക്കപ്പെട്ടതോ, പരിക്കേറ്റ് വനപാലകര്‍ കാട്ടില്‍ നിന്ന് രക്ഷിച്ചതോ ആയ ആനക്കുട്ടികളെ വളര്‍ത്തി പരിശീലിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. തലമുറകളായി കൈമാറി വന്ന പരിശീലന രീതിയാണ് ആനകളെ മെരുക്കാനും ചട്ടം പഠിപ്പിക്കാനും ഉപയോഗിക്കുന്നത്. ആനകളെ നിയന്ത്രിക്കുന്നത് പ്രത്യേക രീതിയില്‍ ഉച്ചരിക്കുന്ന ഉത്തരവുകളിലൂടെയാണ്. ഇങ്ങനെ കുട്ടിയാനകളെ ചട്ടം പഠിപ്പിക്കുന്നതും, കുളിപ്പിക്കാന്‍ കൊണ്ടു പോകുന്നതും, പ്രത്യേക ഭക്ഷണം നല്‍കുന്നതും ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കു നേരിട്ടു കാണാം. കുട്ടിയാനകള്‍ സന്ദര്‍കര്‍ക്കൊപ്പം കളിക്കാനും കൂടും, കുട്ടികളോട് ഇവ എളുപ്പം ചങ്ങാത്തത്തിലാവും. വലിയ ആനകളുടെ പുറത്ത് ഇരിപ്പിടങ്ങള്‍ കെട്ടിവച്ച് ആനസവാരിക്കും സൗകര്യമുണ്ട്.
വിശദ വിവരങ്ങൾക്ക്ഫോണ്‍: + 91 468 2247645
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : ചെങ്ങന്നൂര്‍, 35 കി. മീ. | അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 100 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 9.228182 രേഖാംശം : 76.851883