തിരുവനന്തപുരത്ത് നിന്ന് 32 കിലോമീറ്റർ കിഴക്കു മാറിയുള്ള 12,000 ഹെക്ടറോളം വരുന്ന വനസമ്പത്താണ് നെയ്യാര്‍ വന്യജീവി സങ്കേതം. തെക്കന്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ 1868 മീറ്റര്‍ ഉയരമുള്ള അഗസ്ത്യകൂടം സാഹസിക പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്. വനംവകുപ്പാണ് ഇങ്ങോട്ടുള്ള യാത്രകള്‍ ഒരുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. കുത്തനെയുള്ള കയറ്റങ്ങളും പാറക്കെട്ടും പുല്‍മേടും സഞ്ചാരികള്‍ക്ക് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിക്കും.
വന്യജീവി കേന്ദ്രത്തിനകത്തെ നെയ്യാര്‍ അണക്കെട്ട് കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്കും കുട്ടികള്‍ക്കും ഒറ്റപ്പെട്ട സഞ്ചാരികള്‍ക്കും നല്ലൊരു കേന്ദ്രമാണ്. നിരീക്ഷണഗോപുരം, മാന്‍ പാര്‍ക്ക്, സിംഹ സഫാരി പാര്‍ക്ക്, ചീങ്കണ്ണി ഗവേഷണകേന്ദ്രം എന്നിവ സഞ്ചാരികള്‍ക്ക് കാഴ്ചകളൊരുക്കും. ജലസംഭരണിയുമള്‍പ്പെടുന്ന നെയ്യാര്‍ വന്യജീവി സങ്കേതം ആന, കടുവ, പുള്ളിപ്പുലി, കുട്ടിതേവാങ്ക് (Slender Loris), രാജവെമ്പാല, കാട്ടാമ എന്നിങ്ങനെ നിരവധിതരം മൃഗങ്ങളുടെയും, ഉരഗങ്ങളുടെയും, ഉഭയജീവികളുടെയും ആവാസകേന്ദ്രമാണ്. നെയ്യാര്‍ ജലസംഭരണിയില്‍ ബോട്ടിംഗിനും സൗകര്യമുണ്ട്.
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
തിരുവനന്തപുരം വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഫോറസ്ട്രി കോംപ്ലക്‌സ്
വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം
ഫോണ്‍ : +91 471 2360762
ഇ-മെയ്ല്‍: www-tvm.for@kerala.gov.in
അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : തിരുവനന്തപുരം സെന്‍ട്രല്‍, 32 കി. മീ. | അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 38 കി. മീ.
ഭൂപടസൂചികഅക്ഷാംശം : 8.560991 രേഖാംശം : 77.172718