പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം അല്ലെങ്കില്‍ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം മലബാറിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദര്‍ശിക്കുന്ന ഇടമാണ്. ജാതിമതഭേദമില്ലാതെ ഭക്തര്‍ ഇവിടെ വരും. കണ്ണൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വളപട്ടണം പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. നായാട്ടിനിറങ്ങുന്ന ഒരു താഴ്ന്ന ജാതിക്കാരന്റെ മകന്‍ എന്ന സങ്കല്പവും ശൈവസങ്കല്പവും കൂടി ചേര്‍ന്ന ഈ ക്ഷേത്രത്തിലെ ആരാധനാ ക്രമത്തിന് ശുദ്ധസാത്വിക ഭാവമല്ല ഉള്ളത്. ശാക്തിക ആചാര, ആരാധനാ രീതികളും കള്ള്, മീന്‍, ചെറുപയര്‍ പുഴുങ്ങിയത് എന്നിങ്ങനെ പ്രസാദവസ്തുക്കളും അടങ്ങുന്ന ക്ഷേത്രമാണിത്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലമേയുള്ളൂ ഈ ക്ഷേത്രത്തിലേക്ക്. ശ്രീ മുത്തപ്പന്‍ എന്ന ശൈവ സങ്കല്പത്തിലധിഷ്ഠിതമായ ദൈവരൂപത്തെയാണ് പ്രാര്‍ത്ഥിക്കുന്നത്. വെള്ളാട്ടം, തിരുവപ്പന എന്നിങ്ങനെ രണ്ടു പ്രധാന അനുഷ്ഠാനങ്ങള്‍ ഈ ക്ഷേത്രത്തില്‍ പ്രധാന വഴിപാടാണ്. വെള്ളാട്ടം ആടയാഭരണങ്ങള്‍ ഏറെ ഇല്ലാതെ ദൈവവചനങ്ങള്‍ വായ്ത്താരി പോലെ ഉരുവിട്ട് ദര്‍ശനം നടത്തുന്ന രീതിയാണ്. തിരുവപ്പനയില്‍ കൂടുതല്‍ അലങ്കാരങ്ങളോടെയാണ് ദേവന്റെ പ്രതിനിധി പ്രത്യക്ഷപ്പെടുക. വെള്ളാട്ടം ദ്രുതചലനങ്ങളോടെയുള്ള നൃത്ത രൂപത്തിന്റെ സ്വഭാവമുള്ളതാണ്. തിരുവപ്പനക്ക് ദര്‍ശനം നല്‍കലാണ് പ്രധാനം. എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദി കൂടിയാണീ ക്ഷേത്രം.
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : കണ്ണൂര്‍, 20 കി. മീ. || അടുത്തുളള വിമാനത്താവളം : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, 45 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 11.983913 രേഖാംശം : 75.401559